Section

malabari-logo-mobile

ഗാന്ധിജയന്തി വാരാഘോഷം: ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവല്‍ക്കരണ പരിപാടിയും നടത്തി

HIGHLIGHTS : മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എക്‌സെസ്‌ വകുപ്പ്‌ വിവിധ എന്‍ ജി ഒ കളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവല്‍ക്കരണ പരിപാടി...

EXSISE 1മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എക്‌സെസ്‌ വകുപ്പ്‌ വിവിധ എന്‍ ജി ഒ കളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവല്‍ക്കരണ പരിപാടിയും നടത്തി. സെന്റ്‌ ജെമ്മാസ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ആരംഭിച്ച കൂട്ടയോട്ടം പിന്നോക്ക ക്ഷേമ-ടൂറിസം വകുപ്പ്‌ മന്ത്രി എ.പി.അനില്‍കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, ലഹരി വിരുദ്ധ ക്ലബ്‌ അംഗങ്ങള്‍, എക്‌സൈസ്‌-പൊലീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കൂട്ടയോട്ടം കോട്ടപ്പടി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ സമാപിച്ചു. അവിടെ നടന്ന ബോധവല്‍ക്കരണ പരിപാടി പി.ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.EXCISE 2

കുടുംബ അന്തരീക്ഷം മോശമാക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന പരാതിപ്പെട്ടി എം.എല്‍.എ അതത്‌ സ്‌കൂളുകള്‍ക്ക്‌ കൈമാറി. പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ മൊബൈല്‍ ടെലിഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.

sameeksha-malabarinews

ജില്ലാ കലക്‌ടര്‍ കെ.ഭാസ്‌കരന്‍ മുഖ്യ സന്ദേശം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ ടി.വി.റാഫേല്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ റീജനല്‍ മാനേജര്‍ കെ.കെ.ശശീന്ദ്രന്‍, ഡി.ജി.എം. എസ്‌ മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!