Section

malabari-logo-mobile

ഗതാഗത നിയമങ്ങള്‍ കാറ്റില്‍പറത്തി വാഹനങ്ങള്‍ കുതിക്കുന്നു മരണത്തിലേക്ക്..

HIGHLIGHTS : താനൂര്‍: മലബാര്‍ പാക്കേജിന്റെ ഭാഗമായി

താനൂര്‍: മലബാര്‍ പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ കുറ്റിപ്പുറം-കടലുണ്ടി റബറൈസ്ഡ് റോഡില്‍ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലാണ് കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ 80 വ്യത്യസ്ത അപകടങ്ങളിലായി 14 പേര്‍ക്ക് ജീവഹാനിയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്.

ആധുനിക രീതിയില്‍ റബറൈസ്ഡ് ചെയ്ത റോഡുകളില്‍ ഡ്രൈവിംഗിലുള്ള അജ്ഞതയും അശ്രദ്ധയുമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്ന ബസ് ഡ്രൈവര്‍, മൂന്ന് പേരെ വെച്ച് ഹെല്‍മെറ്റില്ലാതെ യാത്രചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍, മത്സ്യതൊഴിലാളികളെയും നിര്‍മാണ തൊഴിലാളികളെയും കുത്തിനിറച്ച് ഓടുന്ന മിനിലോറികള്‍, റോഡിന്റെ മദ്ധ്യഭാഗത്ത് നിര്‍ത്തി അലക്ഷ്യമായി തിരിഞ്ഞുനോക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍, നൂറിലധികം വിദ്യാര്‍ത്ഥികളെ വാഗണ്‍ ട്രാജഡി കണക്കെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലെ ബസുകള്‍, കേവലം മുച്ചക്രവാഹനങ്ങള്‍ ഓടിച്ചും യമഹ എഞ്ചിന്‍ ഘടിപ്പിച്ച ഔട്ട്‌ബോര്‍ഡ് വള്ളങ്ങള്‍ മാത്രം ഓടിച്ചുപരിചയിച്ച ‘കുട്ടി’ ഡ്രൈവര്‍മാരാണ് ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നത്. മുന്നില്‍പോകുന്ന ബസുകളെ ‘ഓടിപ്പിക്കാന്‍’ ഗുണ്ടാപശ്ചാത്തലമുള്ള ‘കിളികളും’. ഇതെല്ലാം ഈ നിരത്തിലെ ഒരു നേരത്തെ കാഴ്ച.

sameeksha-malabarinews

സദാസമയവും നിയമപാലകരുടെ സഞ്ചാരവഴിയില്‍ കൂടിയാണ് ഇത്തരം സംഭവങ്ങളെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പും അധികാരികളും അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇതിനെ കണക്കാക്കി ബോധവല്‍ക്കരണപരിപാടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപൃതരായില്ലെങ്കില്‍ ഇനിയും വിലപ്പെട്ട ജീവനുകള്‍ ഈ പാതകളില്‍ ബലിയാടുകളാകുമെന്ന് തീര്‍ച്ച.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!