Section

malabari-logo-mobile

ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കര്‍ശനമാക്കി

HIGHLIGHTS : ദോഹ: ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കര്‍ശനമാക്കി.15 വര്‍ഷത്തിലധികം കാലാവധി പിന്നിട്ട വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള പരിശോധന കൂടുതല്‍ ക...

ദോഹ: ഖത്തറില്‍ വാഹന രജിസ്‌ട്രേഷന്‍ പരിശോധന കര്‍ശനമാക്കി.15 വര്‍ഷത്തിലധികം കാലാവധി പിന്നിട്ട വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിനുവേണ്ടി ഏതാനും പുതിയ വ്യവസ്ഥകള്‍ കൊണ്ട് വരുന്നതിനെക്കുറിച്ചു ആലോചിക്കുന്നുണ്ട്. കേടു വന്ന നമ്പര്‍ പ്ളേറ്റുകള്‍ നിര്‍മിച്ചു നല്‍കാനും പതിച്ചു കൊടുക്കാനും ആറ് വാഹന പരിശോധന കേന്ദ്രങ്ങളില്‍ സൗകര്യം ചെയ്യും.

വാഹന പരിശോധന കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി മിസൈമിര്‍, വക്റ, എന്നിവിടങ്ങളില്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങളുടെ സുരക്ഷയും ഉപയോഗവും നിരീക്ഷിക്കാനും ആലോചനയുണ്ട്. ട്രക്കുകളുടെ ടയര്‍, ലൈറ്റ് , ഇടക്കിടെയുള്ള അറ്റകുറ്റപ്പണികള്‍ എന്നിവയും സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കും. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കാര്യക്ഷമമാക്കാനും ട്രാഫിക് വിഭാഗം ഉദ്ദേശിക്കുന്നുണ്ട്.
പൊതുനിരത്തുകളില്‍ ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് കൊടുക്കും. ഡ്രൈവിംഗ് കോച്ചുകള്‍ക്കും , ഡ്രൈവിംഗ ് ഡ്രൈ പഠനത്തിനു ശേഷം ലൈസന്‍സ് അനുവദിക്കുന്നവര്‍ക്കും.ആഭ്യന്തര മന്ത്രാലയം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ലൈസന്‍സ് വിഭാഗം മേധാവി കേണല്‍ സഖര്‍ അല്‍ മുറൈഖി പ്രാദേശിക അറബി പത്രം അല്‍ശര്‍ഖിനു അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!