Section

malabari-logo-mobile

ഖത്തറില്‍ ലൈസന്‍സില്ലാതെ തോക്ക്‌ കൈവശം വെച്ച ജി.സി.സി പൗരന്‌ പിഴയും ഒരു വര്‍ഷം തടവും

HIGHLIGHTS : ദോഹ: ലൈസന്‍സില്ലാതെ തോക്ക്‌ കൈവശം വെച്ച ജി സി സി പൗരന്‌ ശിക്ഷ. ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയുമാണ്‌ വിധിച്ചത്‌. പട്രോളിംഗിനിടെ നടത്തിയ പരിശോ...

Untitled-1 copyദോഹ: ലൈസന്‍സില്ലാതെ തോക്ക്‌ കൈവശം വെച്ച ജി സി സി പൗരന്‌ ശിക്ഷ. ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയുമാണ്‌ വിധിച്ചത്‌. പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ്‌ വാഹനത്തില്‍ നിന്ന്‌ പിസ്റ്റളും 21 തിരകളും പോലീസ്‌ കണ്ടെത്തിയത്‌.

വിജനമായ സ്ഥത്ത്‌ സംശയകരമായി നിര്‍ത്തിയിട്ടത്‌ കണ്ടാണ്‌ പോലീസ്‌ ഇവരുടെ അനുവാദത്തോടെ വാഹനം പരിശോധിച്ചത്‌. വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിന്റെ അറയില്‍ നിന്നാണ്‌ തോക്കും തിരകളും കണ്ടെത്തിയത്‌. ഒരുവിവാഹത്തില്‍ പങ്കെടുക്കാന്‍ തോക്ക്‌ കരുതിയതാണെന്നും ചടങ്ങ്‌ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയാണെന്നുമാണ്‌ ഇയാള്‍ പോലീസിനു നല്‍കിയിരിക്കുന്ന വിവരം.

sameeksha-malabarinews

വിചാരണവേളയില്‍ പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. അവരുടെ അഭാവത്തിലാണ്‌ കോടതി ശിക്ഷവിധിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!