Section

malabari-logo-mobile

ഖത്തറില്‍ പെര്‍സീഡ് ഉല്‍ക്കാ വര്‍ഷം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൃശ്യമാകും

HIGHLIGHTS : ദോഹ: ആകാശത്ത് പെര്‍സീഡ് ഉല്‍ക്കാ വര്‍ഷം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൃശ്യമാകുമെന്നും ഖത്തറില്‍ ഇത് കാണാനാകുമെന്നും ജ്യോതിശാസ്ത്രജ്ഞനെ ഉദ്ധരിച്ച് പ്രാദ...

download (1)ദോഹ:  ആകാശത്ത് പെര്‍സീഡ് ഉല്‍ക്കാ വര്‍ഷം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൃശ്യമാകുമെന്നും ഖത്തറില്‍ ഇത് കാണാനാകുമെന്നും ജ്യോതിശാസ്ത്രജ്ഞനെ ഉദ്ധരിച്ച് പ്രാദേശിക വെബ്‌പോര്‍ട്ടലായ ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വര്‍ഷവും ആഗസ്തില്‍ ഉല്‍ക്കകള്‍ കൂടുതലായി ഭൂമിയുടെ വായുമണ്ഡലത്തിലേക്ക് പതിക്കും. ഇവ കുറവും കൂടുതലുമാകാറുണ്ട്. പെര്‍സീഡ് എന്ന പേരിലുള്ള ഉല്‍ക്കയാണ് ഈ സമയങ്ങളില്‍ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക് വരുന്നത്. സ്വിഫ്റ്റ്ടറ്റില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം ആഗസ്ത് മാസത്തില്‍ ഭൂമിയുടെ സഞ്ചാരപഥത്തില്‍ കുറുകെ കടക്കുകയും അങ്ങനെ ചെറിയ പാറക്കഷണങ്ങളും പൊടിപടലങ്ങളുമടങ്ങിയ ചെറുതും വലുതുമായ ഉല്‍ക്കക്കഷണങ്ങള്‍ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക് മണിക്കൂറില്‍ 1,32,000 മൈല്‍ വേഗതയില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും വേഗതയില്‍ ഭൂമിയുടെ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നതോടെ ഭൗമോപരിതലത്തിന് 30 മുതല്‍ 80 വരെ മൈലുകള്‍ മുകളില്‍ വെച്ചുതന്നെ ഘര്‍ഷണം മൂലം കത്തി ജ്വലിക്കുന്നു. ഇങ്ങനെ കത്തിജ്വലിച്ച് സഞ്ചരിക്കുന്ന ഉല്‍ക്കകളെയാണ് ആകാശത്തു കാണാന്‍ കഴിയുന്നത്. വളരെ അപൂര്‍വമായി ചില ഉല്‍ക്കകള്‍ കത്തിത്തീരാതെ അവയുടെ അവശിഷ്ടം ഭൂമിയില്‍ വന്നു പതിക്കാറുണ്ട്. സ്വിഫ്റ്റ്ടറ്റില്‍ലിന്റെ ഉല്‍ക്കകള്‍ പെര്‍സിയസ് എന്ന നക്ഷത്ര സമൂഹത്തില്‍നിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ് ഈ ഉല്‍ക്കകളെ പെര്‍സീഡ്‌സ് എന്ന് വിളിക്കുന്നത്. ഖത്തറില്‍ മണിക്കൂറില്‍ അറുപത് എന്ന നിലയില്‍ പെര്‍സീഡ്‌സ് ഉല്‍ക്കാവര്‍ഷം കാണാനാകുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ ജാസിം ലാരി പറഞ്ഞു. ഖത്തറില്‍ ഇതു കാണാനാഗ്രഹിക്കുന്നവര്‍ അല്‍ ഫുവൈറാത്ത്, അല്‍ ഖറാറ എന്നിവിടങ്ങളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍സീഡ്‌സ് ഉല്‍ക്കാവര്‍ഷം കാണാന്‍ നാസയുടെ വെബ്‌സൈറ്റില്‍ ലൈവ് സ്ട്രീം ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!