Section

malabari-logo-mobile

ഖത്തറില്‍ ഉപഭോക്താക്കളെ വഞ്ചിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക്‌ പണികിട്ടും

HIGHLIGHTS : ദോഹ: ഖത്തറില്‍ ഉപഭോക്താക്കളെ ആദായ വില്‍പ്പനയുടെ പേരില്‍ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി വാണിജ്യ മന്ത്രാലയം. വിലകൂടിയ സമ്മാനങ്ങ...

Untitled-1ദോഹ: ഖത്തറില്‍ ഉപഭോക്താക്കളെ ആദായ വില്‍പ്പനയുടെ പേരില്‍ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി വാണിജ്യ മന്ത്രാലയം. വിലകൂടിയ സമ്മാനങ്ങളും വിലക്കിഴിവും പ്രഖ്യാപിച്ച്‌ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി വ്യാപക പരിശോധനകള്‍ ആരംഭിച്ചു.

യഥാര്‍ത്ഥ വില ഉപഭോക്താക്കളില്‍ നിന്നു മറച്ചുവെച്ച്‌ ആകര്‍ഷകമായ സമ്മാനങ്ങളും വിലക്കിഴിലും പ്രഖ്യാപിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തുകയും മൂന്ന്‌ ഷോപ്പിംഗ്‌ മാളുകളുടെ ഡിസ്‌കൗണ്ട്‌ സെയില്‍ സംവിധാനം അധികൃതര്‍ റദ്ദ്‌ ചെയ്യുകയും ചെയ്‌തു. അതെ സമയം ഈ സ്ഥാപനങ്ങളുടെ പേരോ മറ്റ്‌ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇടപാടുകാര്‍ക്ക്‌ ആശയകുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ ഡിസ്‌കൗണ്ട്‌ ഉല്‍പ്പന്നങ്ങളും മറ്റുളളവയും തരംതിരിച്ച്‌ വെക്കാത്തതിനെ കുറിച്ച്‌ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇത്‌ പ്രധാന വീഴ്‌ചയാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തി. ചില സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വിലയില്‍ എണ്‍പത്‌ ശതമാനത്തില്‍താഴെ വിലക്കിഴിവ്‌ പ്രഖ്യാപിച്ചതായും കണ്ടെത്തിയിരുന്നു. ഇത്‌ 1984 ലെ മന്ത്രാലയ നിയമം അഞ്ചാം അനുച്ചേദമനുസരിച്ച്‌ നിയമ ലംഘനമാണ്‌. സാധനങ്ങള്‍ പ്രമോഷനിലൂടെ വാങ്ങുമ്പോള്‍ അവയുടെ യഥാര്‍ത്ഥ വില ശ്രദ്ധിക്കാന്‍ ഉപഭോകതൃ മന്ത്രാലയം ജനങ്ങളോട്‌ ആവശ്യപ്പെട്ടു. മത്രവുമല്ല യഥാര്‍ത്ഥവിലയും വിലക്കുറവും തമ്മില്‍തട്ടിച്ച്‌ നോക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.

sameeksha-malabarinews

നിലവിലെ ഖത്തറിലെ നിയമം അനുസരിച്ച്‌ പ്രൊമോഷന്‍ വില്‍പ്പനകള്‍ക്ക്‌ വാണിജ്യ മന്ത്രാലയത്തില്‍ നിന്നും പ്രത്യേകം അനുമതി ലഭിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!