Section

malabari-logo-mobile

ഖത്തര്‍ സ്വദേശികളുടെ ജനിതക കോഡ് മാപ് തയാറാക്കുന്നു

HIGHLIGHTS : ദോഹ: സ്വദേശി പൗരന്മാരുടെ വംശ പാരമ്പര്യം പഠനവിധേയമാക്കി തയാറാക്കിയ ഉല്‍പത്തി സംബന്ധമായ ജനിതക കോഡ് മാപ്, ചികിത്സരംഗത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള ...

dohaദോഹ: സ്വദേശി പൗരന്മാരുടെ വംശ പാരമ്പര്യം പഠനവിധേയമാക്കി തയാറാക്കിയ ഉല്‍പത്തി സംബന്ധമായ ജനിതക കോഡ് മാപ്, ചികിത്സരംഗത്ത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങള്‍ അവസാനഘട്ടത്തിലാണ് സിദ്റ മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിലെ ഗവേഷകര്‍ അറിയിച്ചു. ഖത്തരികളെ ബാധിക്കുന്ന അസുഖങ്ങളെ മൂന്ന് ഘട്ടങ്ങളിലായാണ് ഖത്തര്‍ ജിനോം പ്രോജക്ട് (ക്യു.ജി.പി) പഠനവിധേയമാക്കുക. പ്രഥമഘട്ടമായി സാമ്പിളുകള്‍ ശേഖരിക്കുക, പിന്നീട് അവ വിശകലനം ചെയ്യുക, മൂന്നാമതായി അവയ്ക്കാവശ്യമായ മരുന്നുകള്‍ നിര്‍മിക്കുക തുടങ്ങിയവയാണിവ. ഖത്തര്‍ ജിനോം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററില്‍ വെച്ചായിരിക്കും ഗവേഷണം. ഖത്തര്‍ ബയോ ബാങ്കും ഗവേഷണങ്ങളില്‍ പങ്കാളികളാണ്. പ്രാരംഭമായി 3000ത്തോളം വരുന്ന ഖത്തരികളുടെ സാമ്പിളുകള്‍ ശേഖരിച്ച്, ഇവയുടെ ‘ഹോള്‍ ജിനോം സ്വീക്വന്‍സസ്’ (ഡബ്ള്യു.ജി.എസ്) മാപ്പ് തയാറാക്കും. ജനിതക കോഡുകളുടെ നിര്‍ണയത്തിന് അത്യാധുനിക സംവിധാനങ്ങളാണ് സിദ്റ റിസര്‍ച്ച് സെന്‍ററില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്‍െറ ഭാഗമായി ക്യു.ജി.പി, ഒമിക്സ് കോര്‍, ക്ളിനിക്കല്‍ ജെനോമിക് ലബോറട്ടറി എന്നിവ സിദ്റ ഒൗട്ട് പേഷ്യന്‍റ് ക്ളിനിക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. റിസര്‍ച്ച് ലാബിന്‍െറ പ്രവര്‍ത്തനം ജൂണില്‍ തുടങ്ങും.
ജനിതക ഘടനയുടെ നിര്‍ണയം രോഗിക്ക് മരുന്നുകുറിക്കുന്നതിലും കാര്യക്ഷമതയുള്ള ചികിത്സ നല്‍കുന്നതിലും പ്രധാന പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. രോഗങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തുക , രോഗം തടയാനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുക, കൃത്യതയാര്‍ന്ന രോഗനിര്‍ണയം, ഫലവത്തായതും അത്യാധുനികവുമായ ചികിത്സ തുടങ്ങിയവയാണ് സിദ്റ ഗവേഷണ വിഭാഗം ലക്ഷ്യമിടുന്നത്. കാന്‍സര്‍, അമിതവണ്ണം, അകാല ജനനം, പ്രാദേശിക ജനങ്ങളെ ബാധിക്കുന്ന ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ നേരത്തെ കണ്ടത്തെി തടയാനുള്ള മാര്‍ഗങ്ങള്‍ക്കായിരിക്കും ഗവേഷണം ഊന്നല്‍ നല്‍കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!