Section

malabari-logo-mobile

ഖത്തര്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയെ നിയമിച്ചു

HIGHLIGHTS : ദോഹ: ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയെ ഖത്തര്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. നിലവില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണ...

sheikha-hindദോഹ: ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയെ ഖത്തര്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. നിലവില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണാണ് ശൈഖ ഹിന്ദ്. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മകളും അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും സഹോദരിയുമാണ്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത്‌നാസറാണ് മാതാവ്.

ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി ജോയിന്‍റ് അഡൈ്വസറി ബോര്‍ഡ് കോ-ചെയര്‍പേഴ്സന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ട്രസ്റ്റീസ് അംഗം തുടങ്ങി ഖത്തറിലെ വിദ്യാഭ്യാസ രംഗത്തെ നിരവധി ഒൗദ്യോഗിക പദവികള്‍ ശൈഖ ഹിന്ദ് വഹിച്ചിട്ടുണ്ട്. ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് ഹ്യുമന്‍ റൈറ്റ്സില്‍ ബിരുദാനന്തര ബിരുദവും യു.എസിലെ ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും കരസ്ഥമാക്കിയ ശൈഖ ഹിന്ദ്, നേരത്തെ പിതാവ് അമീറിന്‍െറ മുഖ്യ ഉപദേശഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റായിരുന്ന സാദ് അല്‍ മുഹന്നദി സ്ഥാപനത്തില്‍ നിന്നും വിരമിച്ചതായി സാമൂഹിക മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രമുഖ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മാനേജ്മെന്‍റ് തല അഴിച്ചുപണികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഖത്തര്‍ ഫൗണ്ടേഷനില്‍ നടപ്പാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് വിലയിരുത്തല്‍. ജീവനക്കാരെ കുറക്കുകയും എജുക്കേഷന്‍ സിറ്റിയിലെ സ്വയംഭരണാവകാശമുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തന ചെലവുകള്‍ കുറക്കുന്നതടക്കമുള്ള നടപടികളും ഖത്തര്‍ ഫൗണ്ടേഷന്‍ നടപ്പാക്കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!