Section

malabari-logo-mobile

കൗമാരങ്ങള്‍ക്കുള്ള ‘ഋതു’ ഹയര്‍സെക്കന്‍ഡറിയിലും

HIGHLIGHTS : കൗമാര പ്രായക്കാരുടെ ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പാക്കുന്നതിനായി ജില്ലയിലെ തിരഞ്ഞെടുത്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആരംഭിച്ച 'ഋതു' പദ്ധത...

RITHU PROJECT INAGURATIONകൗമാര പ്രായക്കാരുടെ ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പാക്കുന്നതിനായി ജില്ലയിലെ തിരഞ്ഞെടുത്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആരംഭിച്ച ‘ഋതു’ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം പൂക്കൊളത്തൂര്‍ പി.എച്ച്‌.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ഉബൈദുല്ല എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌്‌. ജില്ലയില്‍ നിന്നും ഏഴ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെയാണ്‌ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്‌. നേരത്തെ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളിലെ രോഗങ്ങള്‍ കെണ്ടത്തുന്നതിന്‌ ചോദ്യാവലി വിതരണം ചെയ്യും. ഇതിലൂടെ ലഭിക്കുന്ന ഉത്തരങ്ങളുടെ അടിസ്‌്‌ഥാനത്തിലാണ്‌ ആയുര്‍വേദ വകുപ്പ്‌ മരുന്നുകളും പ്രതിരോധ നടപടികളും നടത്തുക. പദ്ധതിയുടെ ചികിത്സാ ചെലവിനായി 15 ലക്ഷം അനുവദിച്ചു. പരിപാടിയില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി. അലിബാപ്പു അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുല്ല, സന്തോഷ്‌ കുമാര്‍, നസ്രീനമോള്‍, വിളക്കത്തില്‍ റീന, ഡോ.പ്രമീള എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!