Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്എഫ്‌ഐ തൂത്തുവാരി.

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐക്ക്് വിജയം. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് വേട്ടെടുപ്പ് നടന്നത്. മൂന്നുമണിയോടെയാണ് ഫലംപ്രഖ്യാപിച്ചത്. സര്‍വകലാശാലക്ക് കീഴിലെ അഞ്ച് ജില്ലകളിലെ അംഗീകൃത കോളേജുകളില്‍ നിന്നുള്ള 227 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായിരുന്നു വോട്ടര്‍മാര്‍.

ചെയര്‍മാനായി എം സമീഷ് (കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്)നെയും , വൈസ് ചെയര്‍മാനായി ആന്‍സന്‍ സി ജോയി (തൃശൂര്‍ കേരള വര്‍മ്മ കോളേജ്)യേയു, ലേഡി വൈസ് ചെയര്‍മാനായി വി. ആതിര (മഞ്ചേരി എന്‍എസ്എസകോളേജ്്)യേയും, ജനറല്‍ സെക്രട്ടറിയായി സി അനൂപ്(ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്) ജോയിന്റ് സെക്രട്ടറിയായി പി.ലക്ഷമി(ചുങ്കത്തറ മാര്‍ത്തോമ കോളേജ്) എന്നിവരും ജില്ലാ എക്‌സ്‌ക്യൂട്ടീവ് പ്രതിനിധികളായി മിഥുന്‍ ഗോപിനാഥ്(തൃശൂര്‍), മുഹമ്മദ് ഫവാസ്.കെ(മലപ്പുറം),ഷിജിന്‍ കെ(പാലക്കാട്),എംആര്‍ ബാസില്‍(വയനാട്), നിധിന്‍(കോഴിക്കോട്) എന്നിവരും വിജയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!