Section

malabari-logo-mobile

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുകാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനം.

HIGHLIGHTS : മലപ്പുറം: സംസ്ഥാന ജീവനക്കാര്‍ക്ക് കുടുശ്ശികയായ

മലപ്പുറം: സംസ്ഥാന ജീവനക്കാര്‍ക്ക് കുടുശ്ശികയായ ക്ഷോമബത്ത അടിയന്തിരമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2012 ജനുവരി മുതല്‍ അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത സംസ്ഥാന ജീവനക്കാര്‍ക്ക് ഇതേവരെയും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം.

വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്ത അടിയന്തിരമായി സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിണമെന്ന കേരള എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടു.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ വി.ശിവദാസ്, എം.സി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.വേലായുധന്‍, കെ.പി.പുഷ്പ, പി.ലീലാവതി എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേരിയില്‍ നടന്ന പ്രകടനത്തില്‍ അബ്ദുറഷീദ് അറഞ്ഞിക്കല്‍, എ.കെ.കൃഷ്ണപ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. തിരൂരങ്ങാടി താലുക്ക് ഓഫീസിന് മുന്നിലെ പ്രകടനത്തില്‍ പി.മോഹന്‍ദാസ് സംസാരിച്ചു.
തിരൂര്‍ സിവില്‍സ്റ്റേഷന് മുന്നിലെ പ്രകടനത്തില്‍ വി.കെ.രാജേഷ്, കുറ്റിപ്പുറത്ത് ടി.ജമാലു, പുറത്തൂരില്‍ കെ.അനില്‍കുമാര്‍, വെട്ടത്ത് കെ.സുനില്‍കുമാര്‍, തൃപ്രംങ്ങോട് കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പൊന്നാനി സിവില്‍ സ്റ്റേഷനുമുന്നില്‍ നടന്ന പ്രകടനത്തില്‍ പി.ഷംസുദ്ദീന്‍, എടപ്പാളില്‍ ടി.ശശിധരന്‍ എന്നിവരും, കൊണ്ടോട്ടില്‍ സി.പി.സലീം, നിലമ്പൂരില്‍ സി.ബാലകൃഷ്ണന്‍, പെരിന്തല്‍മണ്ണയില്‍ പി.തുളസീദാസ് എന്നിവരും പ്രസംഗിച്ചു.

sameeksha-malabarinews

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!