Section

malabari-logo-mobile

ക്വാറി ലൈസന്‍സ്‌ ഇളവ്‌ ഹൈക്കോടതി റദ്ദാക്കി

HIGHLIGHTS : എറണാകുളം: ക്വാറി ലൈസന്‍സ്‌ ഇളവ്‌ ഹൈക്കോടതി റദ്ദാക്കി. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവാണ്‌ ഹൈക്കോടതി റദ്ദാക്കി്‌. സ...

Kerala-High-Court-Newskeralaഎറണാകുളം: ക്വാറി ലൈസന്‍സ്‌ ഇളവ്‌ ഹൈക്കോടതി റദ്ദാക്കി. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവാണ്‌ ഹൈക്കോടതി റദ്ദാക്കി്‌. സര്‍ക്കാര്‍ നല്‍കിയ ഇളവ്‌ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ക്വാറികള്‍ക്ക്‌ ഇളവ്‌ നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും ക്വാറികള്‍ക്ക്‌ കേന്ദ്രസര്‍ക്കാറിന്റെ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്നും കോടതി ഉത്തരവിട്ടു. 2005 ലെ ഖനന നിയമം കര്‍ശനമാക്കണമെന്നും കോടതി വ്യക്തമാക്കി. അഞ്ച്‌ ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്തുന്നതിന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന്‌ സര്‍ക്കാര്‍ ആറുമാസം മുമ്പ്‌ ഉത്തരവിറക്കിയിരുന്നു.

sameeksha-malabarinews

പരിസ്ഥിതി ആഘാതപഠനം നടത്തി ആവശ്യമായ അനുമതികള്‍ വാങ്ങി മാത്രം പാറഖനനം മതിയെന്ന്‌ കഴിഞ്ഞ വര്‍ഷമാണ്‌ ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി വന്നത്‌.

ഹരിതട്രിബ്യൂണല്‍ വിധി പ്രകാരം പാറമടകള്‍ക്കും മണല്‍വാരലിനും പരിസ്ഥിതി ആഘാത പഠനം നടത്തി പരിസ്ഥിതിക്ക്‌ കോട്ടം ഉണ്ടാകില്ലെന്ന്‌ ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഖനനം അനുവദിക്കാവൂ.

ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ അനുമതിയും സംസ്ഥാനത്തിലെ സമിതികളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരിക്കണം.

പാറമടകള്‍ക്ക്‌ 250 മീറ്ററിനകത്ത്‌ വീടുകളോ മറ്റു നിര്‍മിതികളോ പരിസ്ഥിതി ലോല പ്രദേശങ്ങളോ മറ്റ്‌ സംരക്ഷിതമേഖലകളോ നിലവിലില്ലെന്നുറപ്പാക്കിയിരിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!