Section

malabari-logo-mobile

കോഴിക്കോട് മുസ്ലീം പെണ്‍കുട്ടികള്‍ കാന്തപുരത്തിന്റെയും, മടവൂരിന്റെയും കോലം കത്തിച്ചു.

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 16 വയസാക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലീം പുരോഹിതരുടെ കോലം കത്തിച്ച് മുസ്ലീം പെണ്‍കുട്ടികളുടെ പ്രതിഷേധം. കോഴിക്കോട് കിഡ്‌സ് കോര്‍ണറില്‍ ഇന്ന് വൈകീട്ട് 5 മണിയോടെ ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍ മതനേതാക്കളായ എപി അബൂബക്കര്‍ മുസ്ല്യാര്‍,ഹൂസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന,് ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവരുടെ പേരെഴുതിയ കോലം കത്തിച്ചു. പ്രകടനമായെത്തിയ ഇവര്‍ 5 മണിയോടെ മാനഞ്ചിറയ്ക്ക് മുന്നില്‍ സംഘടിക്കുകയായിരുന്നു.

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതും സമരം ചെയ്യേണ്ടിയിരുന്നതും മുസ്ലീം വനിത സംഘടനകളായിരുന്നെന്നും അവര്‍ അതിന് തയ്യാറായിരുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു. വിദ്യഭ്യാസപരമായി ഇന്ന് ഉയര്‍ന്നു വരുന്ന മുസ്ലീം പെണ്‍കുട്ടികളെ പിന്നോട്ടടിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും തങ്ങള്‍ക്ക് വേണ്ടി പറയാന്‍ ആരുമില്ലാത്തതിനാലാണ് ഞങ്ങള്‍ തന്നെ മുന്നോട്ട് വന്നതെന്നും സമരം ചെയ്ത പെണ്‍കുട്ടികള്‍ പറഞ്ഞു.

sameeksha-malabarinews

സമരത്തിന് വി പി റെജീന, അഡ്വ. സീനത്ത്, ഇ. സാജിത, ഷെമീന എന്നിവര്‍ നേതൃത്വം നല്‍കി.

പൗരോഹിത്യത്തിന്റെ സ്ത്രീയോടുള്ള സമീപനത്തിനെതിരെ നടന്ന ഈ സമരം മുസ്ലീം പെണ്‍കുട്ടികള്‍ക്കിടയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!