Section

malabari-logo-mobile

കോഴിക്കോടും ഇനി നാടകരാവുകള്‍.

HIGHLIGHTS : കോഴിക്കോട്: കോഴിക്കോടന്‍ അരങ്ങില്‍ ഇനി നാടകത്തിന്റെ വസന്തകാലം. മൂന്നുവര്‍ഷമായി തൃശ്ശൂരിലാണ് നാടകോല്‍സവങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ ഇത്തവണ

കോഴിക്കോട്: കോഴിക്കോടന്‍ അരങ്ങില്‍ ഇനി നാടകത്തിന്റെ വസന്തകാലം. മൂന്നുവര്‍ഷമായി തൃശ്ശൂരിലാണ് നാടകോല്‍സവങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ ഇത്തവണ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും വികസിപ്പിച്ചതോടെ നഗരത്തിന് കിട്ടിയത് നാടകങ്ങളിലെ പുതുപ്രവണതകളോട് സംവദിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയേറ്റര്‍ രീതികള്‍ പരിചയപ്പെടാനുമുള്ള അവസരമാണ്. ഫിബ്രവരി മൂന്നു മുതല്‍ എട്ടു വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് നാടകോല്‍സവം അരങ്ങേറുക. ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃതം, ഹിന്ദി ഭാഷകളിലുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.

നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ പേരില്‍ തയ്യാറാക്കിയ നാടകോല്‍സവവേദിയില്‍ രണ്ട് അരങ്ങുകളാണുള്ളത്. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ പേരിലുള്ള ഓപ്പണ്‍സ്റ്റേജും ശാന്താദേവിയുടെ പേരിലുള്ള രണ്ടാം അരങ്ങും. ഇതില്‍ ശാന്താദേവിയുടെ പേരിലുള്ള സ്റ്റേജിലാണ് നാടകാവതരണം നടക്കുക. മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ പേരിലുള്ള തുറന്ന വേദിയി്ല്‍ നാടകപ്രവര്‍ത്തകരെ ആദരിക്കലും മറ്റും നടക്കും.

sameeksha-malabarinews

 

70 വയസ്സ് തികഞ്ഞ 60 നാടകപ്രവര്‍ത്തകരെയാണ് ആദരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!