Section

malabari-logo-mobile

കോട്ടക്കലില്‍ കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ്‌; ഫൈനാസ്‌ സ്ഥാപനത്തെ കബളിപ്പിച്ചയാള്‍ പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍: കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വകാര്യ ഫൈനാന്‍സ്‌ കമ്പനിയെ കബളിപ്പിച്ചയാള്‍ പിടിയില്‍. കോട്ടക്കല്‍ വില്ലൂര്‍ സ്വദേശി കൊങ...

Untitled-1 copyകോട്ടക്കല്‍:  കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വകാര്യ ഫൈനാന്‍സ്‌ കമ്പനിയെ കബളിപ്പിച്ചയാള്‍ പിടിയില്‍. കോട്ടക്കല്‍ വില്ലൂര്‍ സ്വദേശി കൊങ്ങപ്പള്ളി അഹമ്മദ്‌(42) ആണ്‌ കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്‌. മൂന്നുവര്‍ഷം മുമ്പ്‌ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന്‌ വായ്‌പയെടുത്താണ്‌ കാര്‍ വാങ്ങിയത്‌. 6 മാസം വായ്‌പ കൃത്യമായി അടച്ച അഹമ്മദ്‌ പിന്നീട്‌ കാറിന്റെ നമ്പര്‍ മാറ്റി ഒളിച്ചുനടക്കുകയായിരുന്നു. വിശ്വാസവഞ്ചന, രേഖയില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ അഹമ്മദിനെ 14 ദിവസത്തേക്ക്‌ റിമാന്റു ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!