Section

malabari-logo-mobile

കോടതിയിലെ മാധ്യമ വിലക്ക് : ജനങ്ങളുടെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റം

HIGHLIGHTS : ജിദ്ദ: കോടതി വിധികളെ തത്സമയം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റമാണ് മാധൃമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നത് വിലക്കിക...

ജിദ്ദ: കോടതി വിധികളെ തത്സമയം അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റമാണ് മാധൃമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള അഭിഭാഷകരുടെ നടപടിയെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും കേരള സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്‌ളിയു.ജെ) പ്രസിഡന്റുമായ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന മലയാളം നൃൂസ് എഡിറ്റര്‍ സി.കെ ഹസ്സന്‍ കോയക്ക് ജിദ്ദ ഇന്തൃന്‍ മീഡിയ ഫോറം സംഘടിപ്പിച്ച യാത്രയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മൊത്തം പത്രപ്രവര്‍ത്തകരും വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കയാണ്. ജോലി സ്ഥിരതയുടെ കാരൃത്തില്‍ മാധൃമ സ്ഥാപനങ്ങളില്‍നിന്നും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഏത് സമയത്തും ഏത് പത്രപ്രവര്‍ത്തകനെയും പിരിച്ചുവിടാന്‍ സാധിക്കും രുപത്തിലാണ് മാധൃമ പ്രവര്‍ത്തകരുടെ ജോലിയുടെ കാരൃത്തില്‍ കരാറുണ്ടാക്കുന്നത്. തൃപ്തികരമായ വേതനം കൊടുക്കുന്ന കാരൃത്തിലും മാധൃമ സ്ഥാപനങ്ങള്‍ പരിഗണന നല്‍കുന്നില്ല. ജോലിയോടുള്ള താല്‍പരൃമാണ് പലരേയും മാധൃമ രംഗത്ത് പിടിച്ചുനിര്‍ത്തുന്നതെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

sameeksha-malabarinews

ഷറഫിയ്യ റാറാവീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജാഫറലി പാലക്കോട് അധൃക്ഷത വഹിച്ചു.യാത്രപോകുന്ന സി.ക്കെ ഹസ്സന്‍ കോയക്ക് ആശംസകള്‍ അര്‍പ്പിച്ച് ബഷീര്‍ തൊട്ടിയന്‍, നാസര്‍ കരുളായി, ഹനീഫ ഇയ്യം മടക്കല്‍, നാസര്‍ കാരക്കുന്ന്, പി.എം.മായിന്‍കുട്ടി, സാദിഖലി തുവ്വൂര്‍, സി.ക്കെ ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, പി.ക്കെ സിറാജ്, മുസ്ഥഫ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ ഒതായി,  നിശാദ് അമീന്‍,   ജിഹാദ് അരീക്കാടന്‍, ഹസ്സന്‍ ചെറൂപ്പ, ഹാശിം കോഴിക്കോട്, കെ.ടി.എ മുനീര്‍ എന്നിവര്‍ സംസാരിച്ചു.

ധാര്‍മ്മികത പുലര്‍ത്തുന്നതില്‍ പത്രപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും പെട്ടെന്ന് സ്വാധീനങ്ങള്‍ക്ക് അടിമപ്പെടാനുള്ള മേഖലയാണ് ഗള്‍ഫ് രാജൃങ്ങളിലെ പത്രപ്രവര്‍ത്തനമെന്നും യാത്രയപ്പിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കവെ സി.ക്കെ ഹസ്സന്‍ കോയ പറഞ്ഞു. ജോലി ചെയ്യുന്ന രാജൃത്തെ നിയമ സംഹിതകള്‍ ഓര്‍ത്ത് വേണം മാധൃമ പ്രവര്‍ത്തകള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടതെന്നും സി.കെ ഹസ്സന്‍ കോയ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!