Section

malabari-logo-mobile

കൊല്‍ക്കത്ത ആശുപത്രി തീപ്പിടിത്തം: മരണം 90

HIGHLIGHTS : കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 90 പേര്‍ മരിച്ചു.  മരിച്ചവരില്‍ രണ്ട് മലയാളി നേഴ്‌സമാരും ഉള്‍പ്പെടുന്ന...

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 90 പേര്‍ മരിച്ചു.  മരിച്ചവരില്‍ രണ്ട് മലയാളി നേഴ്‌സമാരും ഉള്‍പ്പെടുന്നു.  കോട്ടയം ഉഴവൂര്‍ ഈസ്റ്റ് മാച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ (24), കടുത്തുരുത്തി കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23) എന്നിവരാണ് മ രിച്ച മലയാളികള്‍.  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ ഏഴുനില കെട്ടിടത്തില്‍ തീപിടിച്ചത്.  തിരിച്ചറിഞ്ഞ 84 മൃതദേഹങ്ങള്‍ പോസ്റ്റുേമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.  വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ശക്തമായ പുകയില്‍ ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരണമടഞ്ഞത്.
സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ പ്രവൃത്തിച്ച് വന്ന ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ആശുപത്രി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.  ആശുപത്രി ഉടമകളും വ്യവസായികളുമായ ആര്‍.എസ്. ഗോയങ്ക, എസ്.കെ. ടോഡി, ഡയറക്ടര്‍മാരായ മനീഷ് ഗോയങ്ക, പ്രശാന്ത് ഗോയങ്ക, രവി ടോഡി, ദയാനന്ദ് അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കും.  മ രിച്ച മലയാളികളുടെ മൃതദേഹം കേരളത്തിലെത്തിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രികളിലൊന്നാണ് ഡാക്കുറി പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന എ.എം.ആര്‍.ഐ. ആശുപത്രി.  മൂന്ന് വര്‍ഷത്തിനിടയ്ക്കി ഇവിടെയുാകുന്ന രാമത്തെ തീപിടിത്തമാണിത്.
മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!