Section

malabari-logo-mobile

കൊണ്ടോട്ടി നഗരസഭയില്‍ ഏഴ്‌ കോടിയുടെ പുതിയ പദ്ധതികള്‍

HIGHLIGHTS : ഉണര്‍വ്‌, സ്‌നേഹാലയം, വയോസാന്ത്വനം തുടങ്ങിയവ പ്രധാന പദ്ധതികള്‍ കൊണ്ടോട്ടി നഗരസഭയില്‍ ഏഴ്‌ കോടിയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ നഗരസഭ ചെയര്‍...

ഉണര്‍വ്‌, സ്‌നേഹാലയം, വയോസാന്ത്വനം തുടങ്ങിയവ പ്രധാന പദ്ധതികള്‍
കൊണ്ടോട്ടി നഗരസഭയില്‍ ഏഴ്‌ കോടിയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അറിയിച്ചു. ഉണര്‍വ്‌, വയോസാന്ത്വനം, സ്‌നേഹാലയം, അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 1000 വീട്‌ എന്നിവയാണ്‌ പ്രധാന പദ്ധതികള്‍. 2016-�17 വര്‍ഷത്തെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്‌ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ചേര്‍ന്ന വര്‍ക്കിങ്‌ ഗ്രൂപ്പ്‌ യോഗത്തിലാണ്‌ തീരുമാനം. നഗരസഭാ പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയ സമഗ്രമായ വികസനമാണ്‌ പുതിയ പദ്ധതികളുടെ ലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ജൈവപച്ചക്കറി ഉദ്‌പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങള്‍ക്ക്‌ പ്രത്യേക കാര്‍ഡ്‌ മുഖേന പച്ചക്കറി വിതരണം ചെയ്യുന്ന പദ്ധതിയാണ്‌ ഉണര്‍വ്‌. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 70 വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ നിശ്ചിതപരിധി വരെയുള്ള തുക ചികിത്സക്കായി നല്‍കുന്നതാണ്‌ വയോസാന്ത്വനം പദ്ധതി. പാര്‍പ്പിടത്തിനായി പണവും സ്ഥലവും ഇല്ലാത്തവര്‍ക്ക്‌ സ്‌നേഹാലയം പദ്ധതിയിലൂടെ നഗരസഭയിലെ തരിശ്‌ ഭൂമികളില്‍ വീടുകള്‍ നിര്‍മിച്ച്‌ നല്‍കും. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 1000 വീട്‌ പദ്ധതിയിലുള്‍പ്പെടുത്തി ഒരോ വര്‍ഷവും 200 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും
കൊണ്ടോട്ടി നഗര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. നഗരസൗന്ദര്യവത്‌ക്കരണം, ഹൈവേ ബസ്‌ സ്റ്റോപ്പുകളുടെ നവീകരണം, മാര്‍ക്കറ്റ്‌ ബില്‍ഡിങ്‌ നിര്‍മാണം, നഗര ശുചീകരണ����-മാലിന്യ സംസ്‌കരണ പദ്ധതികള്‍, പൊലീസ്‌ സഹകരണത്തോടെ നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, കംഫര്‍ട്ട്‌ സ്റ്റേഷന്‍ നിര്‍മാണം, തോടുകള്‍ വൃത്തിയാക്കി നടപ്പാത നിര്‍മിക്കല്‍ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട പദ്ധതികള്‍.
പിന്നാക്കം നില്‍ക്കുന്ന നെടിയിരുപ്പ്‌, കോടശ്ശേരി കോളനികളിലെ ശുദ്ധജലപ്രശ്‌നത്തിന്‌ പ്രത്യേക പരിഗണന നല്‍കി പുതിയ ശുദ്ധജല പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന്‌ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. യോഗത്തില്‍ നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ അധ്യക്ഷയായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!