Section

malabari-logo-mobile

കൊട്ടിയടക്കപെട്ട തിരശീലകള്‍

HIGHLIGHTS : മലയാള നാടകവേദിയിലെ അടച്ചു മൂടപെട്ട സത്യങ്ങള്‍

മലയാള നാടകവേദിയിലെ അടച്ചു മൂടപെട്ട സത്യങ്ങള്‍

ശ്രീജിത്ത്‌ പോയില്‍കാവ്

sameeksha-malabarinews


മലയാള നാടകവേദി അത്യുന്നതങ്ങളില്‍ എത്തിയെന്ന് കരുതുന്നവര്‍ നിരവധി.മലയാള നാടകങ്ങള്‍ അന്താരാഷ്ട്ര ഇടങ്ങളില്‍ നേടിയ വിജയം ആണ് ഈ പറചിലുകാരുടെ ഉത്തേജനം. ഈ ഉത്തേജനങ്ങള്‍ ഒന്നും ഇല്ലാതെ മലയാളത്തില്‍ ചരിത്രത്തില്‍ രേഖപെടുത്തിയ നാടകാവതരണങ്ങള്‍ നിരവധി.പാട്ടബാക്കി മുതല്‍ നാട്ടുഗദ്ദിക വരെ ഒരു നാടക ഫെസ്റ്റിവെല്ലിലും അവതരിപ്പിക്കപെട്ടതല്ല. അത് ഒരു രാഷ്ട്രീയ പ്രയോഗമായി പ്രചരിക്കുകയായിരിന്നു.എന്നാല്‍ ആഗോളവള്‍കരണത്തിന്റെ അരങ്ങു പ്രതിനിധാനം ചെയ്യുന്നത് അരാഷ്ട്രീയ ഇടങ്ങളെ ആണ് .നാടകം നാടകത്തിനു വേണ്ടി ആണെന്നുള്ള ആലോചന ആണെങ്കില്‍ അല്പമെങ്കിലും സമാധാനിക്കാം എന്നാല്‍ നാടകം പണത്തിനു വേണ്ടി അല്ലെങ്കില്‍ പണമുള്ളവന് വേണ്ടി ആണെന്നാണ്‌ കേരളത്തില്‍ ഈ അടുത്തകാലത്ത്‌ ഉണ്ടായ ആഗോളവലക്കരണ അരങ്ങു വെളിവാക്കുന്നത്.കാവാലത്തിന്റെ സവര്‍ണ്ണ നാടക ആലോചനകളെക്കാള്‍ വികലമാണ് ഈ പണം ഉള്ളവന്റെ അരങ്ങ്‌.കേരള നാടകവേദിയില്‍ ഈ പണമുള്ളവന്‍ അരങ്ങു കൊട്ടിയടച്ച മറ്റു അരങ്ങുകളെ കുറിച്ചുള്ള പഠനമാണ് ഇവിടെ ഉദേശിക്കുന്നത്. ബാദല്‍ സര്‍ക്കാരും ,ബ്രെഹ്തും തുറന്നു വെച്ച പണമില്ലതന്റെ അരങ്ങിനു കേരളത്തില്‍ അന്താണ് സംഭവിച്ചത് അന്ന്‌ അന്വേഷണവും ഇതിനൊപ്പം നടത്തുന്നു.

കേരള നാടക വേദി ഇട്ഫോകിനു(ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള )ശേഷം


ഭരത് മുരളിയുടെ നേതൃത്വത്തില്‍ ആയിരിന്നു കേരള അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആലോചനകള്‍ നടക്കുന്നുത്. 2007 ഡിസംബറില്‍ ആയിരിന്നു ആദ്യ ഇട്‌ഫോക് നടന്നത് ജെ ശൈലജ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആയ ഫെസ്റ്റിവല്‍ മികച്ച നാടകങ്ങള്‍ ഒന്നും ഫെസ്റ്റിവല്‍ ഉണ്ടായിരിന്നില്ലെങ്കിലും ഒരു ഫെസ്റ്റിവല്‍ എടുക്കേണ്ട രാഷ്ട്രീയ നിലപാട് ആ ഫെസ്റ്റിവല്‍ ഉണ്ടായിരിന്നു.കേരളത്തിലെ ഉപരിവര്‍ഗ നാടകങ്ങളെ ഒഴിവാക്കി കൊണ്ട് ജോസ് ചിറമലിനെ പോലുള്ള പാവങ്ങള്‍ക്ക് വേണ്ടി നാടകം ചെയ്ത ഒരാളെ മ്രിച്ചഘടികം പോലുള്ള ഒരു നാടകം ജോസിന്റെ മരണത്തിനു ശേഷവും പുനര്‍ചിട്ടപെടുത്തുക ആയിരിന്നു.ഈ നിലപാട് മാത്രാമല്ല ഒന്നാം ഇട്ഫോകിനെ രാഷ്ട്രീയ പരമായി മഹത്താക്കുന്നത്. ഗ്രാമങ്ങളിലെ നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള ശക്തമായ ഒരു ഇടവും ഒന്നാം ഇട്ഫോക് ഉണ്ടാക്കി. രണ്ടും മൂന്നും ഇട്ഫോകുകള്‍ക്ക് ഈ രാഷ്ട്രീയ നിലപാട് തുടരാന്‍ കഴിഞ്ഞില്ല. ഫെസ്റ്റിവല്‍  ഡയറക്ടര്‍ അഭിലാഷ് പിള്ളയെ പോലുള്ള ഒരാളായതും

മറ്റു പണക്കാരന്റെ നടകവേദിക്കാര്‍ ഇതിനുള്ളില്‍ നുഴഞ്ഞു കയറിയതും,സംഗീത നാടക അക്കാദമി മുരളിയുടെ മരണത്തിനു ശേഷം അരക്കവികള്‍ക്കും മുക്കാല്‍ സിനിമ നടന്മാര്‍ക്കും സാംസ്‌കാരിക മന്ത്രി വീതിച്ചു നല്കിയതും എല്ലാം ഒന്നാം ഇട്ഫോകിനു അന്താരാഷ്ട്ര നാടകമേളയെ അരാഷ്ട്രീയതയുടെ ആഴങ്ങളിലേക്ക് തള്ളി ഇട്ടു. പിന്നീടു ഭരണം മാറിയപ്പോള്‍ സൂര്യാ കൃഷ്ണമൂര്‍ത്തി ചെയര്‍മാനായ സംഗീത നാടക അക്കാദമി ഇട്ഫോകിനെ മൂന്നായി മുറിച്ചു വിഴിപ്പലക്കള്‍ നാടകമേലയാക്കി മാറ്റി. 2012 ഇട്ഫോക് തികച്ചും ഒരു പ്രഹസന മേളയായി മാറുകയയിരിന്നു.
കേരളത്തിലെ അന്താരാഷ്ട്ര നാടക പണ്ഡിതന്മാരുടെ ഉദയം.

കേരളത്തില്‍ ചില അന്താരാഷ്ട്ര പണ്ഡിതന്‍മാരെ പറ്റിയാണ് എവിടെ പരാമര്‍ശിക്കാന്‍ പോകുന്നത്. ആരുടേയും പേരുടുത്തു പറയുന്നില്ല കാരണം വിമര്‍ശനം പോലും കച്ചവടമാക്കുന്നവരെ പേരെടുത്തു പരാമര്‍ശിക്കുന്നത പോലെ വേറെ പോഴത്തം എന്താണ്.ഈയിടെ കേരളത്തില്‍ പുതിയ കുറെ അന്താരാഷ്ട്ര നാടക സംഘങ്ങള്‍ ഉണ്ടായി. ഇവരൊക്കെ ലക്ഷങ്ങള്‍ ചിലവാക്കിയാണ് നാടകങ്ങള്‍ ഉണ്ടാക്കുന്നത്. ഈ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രം അമ്പതിനായിരം രൂപ ചെലവ് വരും. അന്താരാഷ്ട്ര മേളകള്‍ക്ക് വേണ്ടി മാത്രം രൂപം നല്‍കുന്ന ഈ നാടകങ്ങള്‍ കേരളത്തിലെ നാടക ശീലങ്ങളെ വളരെ അപകടകരമായി ബാധിച്ചു. ഗ്രാമീണ നാടക സംഘങ്ങളുടെ ഇടം ഇവര്‍ അടച്ചുകളയുകയാണ് ചെയ്തത്. ഇവര്‍ ഉണ്ടാക്കിയെടുത്ത മായിക അരങ്ങിനു മുന്‍പില്‍ കേരളത്തിലെ ദളിത്‌ ,സ്ത്രീ,കുട്ടികള്‍ മറ്റു അടിച്ചമര്‍ത്ത പെട്ട അരങ്ങുകള്‍ ഹൈജാക്ക് ചെയ്യപെട്ടു. മാധ്യമങ്ങള്‍ ഈ ഉപരിവര്‍ഗ നാടകങ്ങളെ കുറിച്ച് വിജയഗാഥകള്‍ പാടുമ്പോഴും ഒരു ഗ്രാമത്തില്‍ ഉണ്ടായി ആ ഗ്രാമത്തില്‍ അവതരിപ്പിച്ചു ആ ഗ്രാമത്തില്‍ തന്നെ അവസാനിച്ച നിരവധി കരുത്തുറ്റ നാടകങ്ങള്‍ ഉണ്ടായിരിന്നു. ഈ നാടകങ്ങളെ സൗകര്യപൂര്‍വ്വം മറന്നിരിന്ന മാധ്യമങ്ങളുടെ ഉയര്‍ത്തികാട്ടല്‍.

കേട്ടിട്ടുണ്ടോ കേരളത്തില്‍ ദളിതന്റെ നാടകവേദി?
കേരളത്തില്‍ ദളിതന്റെ നാടക വേദി അന്നൊരു വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടോ?കേട്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ട്?
കേരളത്തിലെ ദളിത് നാടകവേദിയില്‍ പേരെടുത്തു പറയാവുന്ന രണ്ടു നാടകങ്ങള്‍ ആണ് നാട്ടുഗദ്ദികയും, ഉറാട്ടിയും. നാട്ടുഗദ്ദിക രചിച്ച കെ ജെ ബേബി പിന്നെ നാടകമേ ചെയ്യണ്ട എന്ന് വച്ചു. പിന്നെ ഉറാട്ടി രചിച്ച മനോജ്‌കാന ഇപ്പോള്‍ ആ നാടകവേദിയെ മറന്ന മട്ടാണ്. ഒരു സ്റ്റേറ്റ് അവാര്‍ഡിന് വേണ്ടി മാത്രം ആദിവാസികളെ സംഘടിപ്പിച്ച നാടകമായി ഉറട്ടി മാറി. ഇത്തരത്തില്‍ കേരളത്തില്‍ ദളിതുകളെ അവരുടെ സത്വാന്വേഷണതിലേക്ക് പോകുന്നത് പേടിക്കുന്ന ഒരു ഭരണകൂടവും ,നാടക പ്രവര്‍ത്തകരുമാണ് കേരളത്തില്‍ ഉള്ളത്.  ഭാരതത്തില്‍ എവിടെയും, എന്തിലും എന്ന പോലെ നാടകത്തിലും ഉപരി വര്‍ഗം ശക്തമാവുകയാണ്. നാടകത്തിന്റെ ഇടം പൂര്‍ണമായും അക്കാഡമിഷന്‍മാര്‍ പിടിച്ചടക്കുകയും അത് വഴി ഫണ്ടിംഗ് സംഘടനകള്‍ക്ക് കേരള നാടക വേദി അടിയറവു വെക്കുകയും ചെയ്യുന്നതാവും ഇനി കേരള നാടക വേദി അഭിമുഖീകരിക്കാന്‍ പോകുന്ന പുതിയ പ്രശ്നങ്ങള്‍. ഇതിനെ ചെറുക്കന്‍ മറ്റൊരു വഴിയും ഇല്ലാതാകുമ്പോള്‍ ഇവരെ മറ്റൊരു പണമില്ലതവന്റെ അരങ്ങു കൊണ്ട് ചെറുത്ത് തോല്പ്പിക്കുകയെ വഴിയുള്ളൂ.

തഴയപെട്ടവര്‍ക്ക് വേണ്ടി സംസാരിച്ചവര്‍…..
കേരള നാടകവേദിയില്‍ ജാതി ഒരു പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നു . പണ്ട് യോഗക്ഷേമ സഭയും,നായന്മാരും ചേര്‍ന്നുണ്ടാക്കിയ നാടകങ്ങള്‍ എന്നും ചരിത്രത്തില്‍ കാണാം കാരണം വളരെ ലളിതമാണ് ചരിത്രം എഴുതുന്നവന്‍ സവര്‍നാണ്‌. ഈ സവര്‍ണ എഴുത്തുകാര്‍ ബോധപൂര്‍വ്വം മറന്നു പോയ പേരുകള്‍ ആണ് പി എം ആന്റണി ,സുരാസൂ,താജ് അങ്ങിനെ പലരും. രണ്ടു ഉദാഹരണങ്ങള്‍ കൂടി കൂട്ടി ചേര്‍ത്ത് കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കകയാണ്.
സുരാസുവിന്റെ പേരില്‍ നടത്തിയിരുന്ന നാടകമേള ഇപ്പോള്‍ അറിയപെടുന്നത് കോഴിക്കോടന്‍ നാടക മേള എന്നോ  സിവിക് ചന്ദ്രന്‍ മേള  എന്നോ ആണ്…..ആര്‍ക്കു വേണ്ടിയാണു മേളയുടെ പ്രധാന സംഘാടകനായ സിവിക് ചന്ദ്രന്‍ സുരസുവിനെ മറന്നത്. പി എം ആന്റണിയെ പോലുള്ള ഒരാളുടെ പേരില്‍ എന്ത് കൊണ്ട് ഒരു അരങ്ങുപോലും ഇട്ഫോക് വേദിയില്‍ സംഗീതനാടക അകാദമി ഒരിക്കിയില്ല. ഇതില്‍ നിന്ന് തന്നെ പ്രോമോട്ടര്‍ എന്ന പേരില്‍ ആഗോളവല്‍കര നാടകസംഘങ്ങളില്‍ നിന്നും വലിയ പ്രതിഫലം വാങ്ങി ബുജി പ്രസംഗങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുക കേരളത്തിലെ നടക്കാര്‍ നിങ്ങളെ തിരിച്ചച്ചറിഞ്ഞിരിക്കുന്നു. ഒടുവില്‍ ഒരു പ്രതിരോധ കഥപോലെ ചരിത്രത്തില്‍ ഒരിടം പോലും ഇല്ലാതെ രാമചന്ദ്രന്‍ മൊകേരിയുടെ പ്രതിരോധ ശ്രമങ്ങളും അവസാ നിക്കും…..

അതെ സര്‍, ചരിത്രം എഴുതിയത് അവര്‍ തന്നയാണ്..അടുത്ത ലക്കത്തില്‍ വായിക്കുക നമ്പൂരി നാടകങ്ങള്‍ അന്നും ഇന്നും…..കേരളത്തിലെ നാടകവേദിയില്‍ ഇന്നും ജാതിയുണ്ടു? നമ്പൂരി നാടകങ്ങള്‍ ഉണ്ടോ? അടുത്തലക്കം വായിക്കുക

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!