Section

malabari-logo-mobile

കൊടും വരള്‍ച്ച:നാണ്യവിള കര്‍ഷകര്‍ പ്രതിസന്ധിയില്‍

HIGHLIGHTS : തിരു: വരള്‍ച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ നാണ്യവിള കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്‌. ഏലവും കുരുമുളകും ജാതിയും ഉള്‍പ്പെടെയുള്ള വിളകള്‍ കര...

g7eZzതിരു: വരള്‍ച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ നാണ്യവിള കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്‌. ഏലവും കുരുമുളകും ജാതിയും ഉള്‍പ്പെടെയുള്ള വിളകള്‍ കരിഞ്ഞുണങ്ങിയതോടെ മലയോര മേഖലയില്‍ കര്‍ഷകര്‍ കൊടിയ ദുരതത്തിലായിരിക്കുകയാണ്‌. മഴ ലഭിച്ചില്ലെങ്കില്‍ കര്‍ഷക കുടുംബങ്ങള്‍ കൊടും പട്ടിണിയിലാകും.

പതിനായിരക്കണക്കിന്‌ നാണ്യവിള കര്‍ഷകരെയാണ്‌ വരള്‍ച്ച പ്രതികൂലമായി ബാധിച്ചിരിക്കുന്നത്‌. ദിവസേന നാല്‌പത്‌ ലിറ്ററോളം വെള്ളം ആവശ്യമായി വരുന്ന ജാതി ച്ചെടികള്‍ വരള്‍ച്ചയെ തുടര്‍ന്ന്‌ ഏറെക്കുറെ കരിഞ്ഞുണങ്ങിത്തുടങ്ങി. ഏലകൃഷയും കൂട്ടത്തോടെ നശിച്ചു.

sameeksha-malabarinews

വിലത്തകര്‍ച്ചയെ തുടര്‍ന്ന്‌ നട്ടം തിരിഞ്ഞിരുന്ന ഏലം കര്‍ഷകര്‍ക്ക്‌ കൃഷി നാശം ഇരുട്ടടിയായിരിക്കുകയാണ്‌. പലതോട്ടങ്ങളിലും ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയായണ്‌ ഇതോടെ തൊഴിലാളികള്‍ കൊടും പട്ടിണിയിലായിരിക്കുകയാണ്‌. കടമെടുത്ത്‌ കൃഷിയിറക്കിയ പല കതര്‍ഷകരും ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുകയാണ്‌. കടുത്ത വരള്‍ച്ച അടുത്തവര്‍ഷത്തെ ഉല്‍പാദനത്തെയും സാരമായി ബാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!