Section

malabari-logo-mobile

കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

HIGHLIGHTS : കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയ പ്രതേ്യക വേദിയിലായിരുന്നു ചടങ്ങ്. നിശ്ചിത സമയത്തിനുള്ളില്‍ മെട്രോ പൂര്‍ത്തിയാക്കുമെന്നും ഇന്ത്യയിലെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയുടെ പേരും ചേര്‍ന്നുവെന്നും മെട്രോ പേട്ടയില്‍ നിന്നും തൃപ്പൂണിത്തറയിലേക്ക് നീട്ടണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പദ്ധതി അവലോകനം നടത്തി ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലികുട്ടി, കെ എം മാണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

sameeksha-malabarinews

ഇടപ്പളി മുതല്‍ പാലാരിവട്ടം വരെയുള്ള പാതയാണ് ആദ്യഘട്ടം നിര്‍മ്മിക്കുന്നത്. ഇടപ്പളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പൈലിങ്ങോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ആലുവ മുതല്‍ പേട്ട വരെ 25.61 കിലോമീറാണ് മെട്രോ റെയില്‍ ഉണ്ടാവുക ആയിരം പേര്‍ക്ക് കയറാവുന്ന മൂന്ന് കോച്ചുള്ള ട്രെയിനുകളാണ് മെട്രോ റെയിലില്‍ ഓടുക. ആലുവയില്‍ നിന്ന് പേട്ടയിലെത്താന്‍ മെട്രോ ട്രെയിനുകള്‍ക്ക് 46 മിനിറ്റ് സമയം മാത്രം മതിയാകും. ആലുവക്കും പേട്ടക്കുമിടയില്‍ 20 സ്‌റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോ റെയില്‍ തൃപ്പൂണത്തറ വരെ നീട്ടാന്‍ പദ്ധതിയുണ്ടെങ്കിലും നിലവില്‍ അതിന് അനുമതി ലഭിച്ചിട്ടില്ല.

2015 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!