Section

malabari-logo-mobile

കൈവെട്ട് കേസ്: ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിയ്ക്കും

HIGHLIGHTS : കൊച്ചി: പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കുറ്റവാളികളായ 13 പേരുടെയും ശിക്ഷാവിധി കൊച്ചി എന്‍ ഐ എ കോടതി വെള്ളിയാഴ്ച

josephകൊച്ചി: പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കുറ്റവാളികളായ 13 പേരുടെയും ശിക്ഷാവിധി കൊച്ചി എന്‍ ഐ എ കോടതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. രാജ്യത്ത് തീവ്രവാദം വളര്‍ത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.

കേസിനെ തുടര്‍ന്ന് ജീവിതം തന്നെ നഷ്ടപ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടൂ. ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

sameeksha-malabarinews

അതേസമയം, പ്രതികളോട് പ്രധാന വാദിയായ അധ്യാപകന്‍ തന്നെ ക്ഷമിച്ചുകഴിഞ്ഞതാണെന്നും അതിനാല്‍ കുറഞ്ഞശിക്ഷയെ നല്‍കാവൂവെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. പതിമൂന്ന് പ്രതികളില്‍ നിന്നും ശിക്ഷ സംബന്ധിച്ച നിലപാട് കോടതി ആരാഞ്ഞിരുന്നു.

ആലുവ ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (44), കോതമംഗലം വെണ്ടുവഴി താണിമോളേല്‍ ഷോബിന്‍ (28), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി ഷംസുദ്ദീന്‍ (37), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (32), വാഴക്കുളം മനക്കമൂല കൈപ്പിള്ളി കെ എ പരീത് (36), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ വെള്ളിലാവുങ്കല്‍ യൂനുസ് അലിയാര്‍ (34), ഇരമല്ലുര്‍ പൂവത്തൂര്‍ ഭാഗത്ത് പരുത്തിക്കാട്ട്കുടി വീട്ടില്‍ ജാഫര്‍ (33), ഇരമല്ലൂര്‍ ചെറുവട്ടൂര്‍ കരുമ്പാനം പാറ കുഴിതോട്ടില്‍ വീട്ടില്‍ കെ കെ അലി (34), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (44), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യുരുകുടി വീട്ടില്‍ ഷെജീര്‍ (32), ആലുവ കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ. ഇ കാസിം(47), മുപ്പത്തടം ഏലൂക്കര തച്ചുവള്ളത്ത് ടി.എച്ച് അന്‍വര്‍ സാദീഖ് (35), നെട്ടൂര്‍ മദ്‌റസപ്പറമ്പില്‍ റിയാസ് (33) എന്നിവരുടെ ശിക്ഷയാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!