Section

malabari-logo-mobile

കൈതപ്രത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

HIGHLIGHTS : കോഴിക്കോട് : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ടാണ് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് ഓഫീസ...

കോഴിക്കോട് : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

രണ്ടാം മാറാട് കലാപം നടന്ന് ഒരാഴ്ച തികയും മുമ്പേ പ്രമുഖ വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലിയുടെ ദൂതനായി മാറാട് സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായവും ഒരാള്‍ക്ക് ജോലി നല്‍കാമെന്ന ് വാഗ്ദാനം ചെയ്തുവെന്നുമാണ് കൈതപ്രത്തിനെതിരായ ആരോപണം. ഇതേ തുടര്‍ന്ന് ആര്‍എസ് എസ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയിന്‍ മേലാണ് കൈതപ്രത്തെ ചോദ്യം ചെയ്തത്.
ഇത്തരമൊരു വാഗ്ദാനം നല്കിയ കാര്യം കൈതപ്രം സമ്മതിച്ചിട്ടുണ്ട്. ഗള്‍ഫാര്‍ മുഹമ്മദലിയുടെ പ്രസ്താവന പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന സാമൂഹ്യപ്രവര്‍ത്തനമെന്ന നിലയ്ക്ക് താന്‍ ഇടപ്പെടുകയായിരുന്നെന്ന് കൈതപ്രം പറഞ്ഞു. അല്ലാതെ ഇതിനു പിന്നില്‍ മറിച്ചൊരു ഉദ്ദേശവുമുണ്ടാിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കലാപത്തിനു ശേഷം മുഖ്യമന്ത്രിക്കു പോലും ,സന്ദര്‍ശനം നിഷേധിച്ച മാറാട് കൈതപ്രം എങ്ങനെ എത്തിചേര്‍ന്നു എന്നതാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ അസ്വഭാവികതയുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.,
ഇതിനിടയില്‍ തന്നെ ക്രൈംബ്രാഞ്ച് പീഢിപ്പിക്കുന്നുവെന്ന് കൈതപ്രം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!