Section

malabari-logo-mobile

കൈതപ്രത്തിന് വി.ടി പുരസ്‌കാരം

HIGHLIGHTS : പാലക്കാട് : ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഗ...

പാലക്കാട് : ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തതായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11,111/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി 13ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന വി.ടി. അനുസ്മരണ സമ്മേളനത്തില്‍ നോവലിസ്റ്റ് കെ.ബി. ശ്രീദേവി പുരസ്‌കാരം സമ്മാനിക്കും.

sameeksha-malabarinews

വാര്‍ത്താസമ്മേളനത്തില്‍ വി.ടി. അനുസ്മരണസമിതി പ്രസിഡന്റ് പ്രൊഫ.എ.ടി.ചെറിയാന്‍, സെക്രട്ടറി പി. ഹരിദാസ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.വി. ശശിവര്‍മ്മ, അഡ്വ.പി.എം.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!