Section

malabari-logo-mobile

കേരള ശാസ്‌ത്ര കോണ്‍ഗ്രസില്‍ 146 പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു

HIGHLIGHTS : 28-ാമത്‌ കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ ക്യാംപസില്‍ ജനുവരി 30-ന്‌ സമാപിക്കും. ഗവേഷകര്‍ 29-ന്‌ ഏഴ്‌ വേദികളിലായി വിവിധ വിഷയങ്ങളി...

28th Kerala Science Congress - Poster Exhibition-228-ാമത്‌ കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ ക്യാംപസില്‍ ജനുവരി 30-ന്‌ സമാപിക്കും. ഗവേഷകര്‍ 29-ന്‌ ഏഴ്‌ വേദികളിലായി വിവിധ വിഷയങ്ങളില്‍ 167 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ലൈഫ്‌ സയന്‍സ്‌, എഞ്ചിനീയറിങ്‌ ആന്റ്‌ ടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌, ഫോറസ്‌ട്രി, വൈല്‍ഡ്‌ ലൈഫ്‌, കെമിക്കല്‍ സയന്‍സ്‌, ബയോടെക്‌നോളജി, ഫിസിക്കല്‍ സയന്‍സ്‌, എര്‍ത്ത്‌ ആന്റ്‌ പ്ലാനറ്ററി സയന്‍സ്‌, ഹെല്‍ത്ത്‌ സയന്‍സ്‌, അഗ്രികള്‍ച്ചര്‍ ആന്റ്‌ ഫുഡ്‌ സയന്‍സ്‌, ഫിഷറീസ്‌ ആന്റ്‌ വെറ്ററിനറി സയന്‍സ്‌, മാത്തമാറ്റിക്കല്‍ ആന്റ്‌ സ്റ്റാറ്റിസ്‌റ്റിക്കല്‍ സയന്‍സ്‌, സയന്‍സ്‌ ആന്റ്‌ സൊസൈറ്റി എന്നീ വിഷയങ്ങളിലായിരുന്നു പ്രബന്ധങ്ങള്‍.
146 ശാസ്‌ത്ര പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു. ഇതില്‍ നിന്ന്‌ മികച്ച പോസ്റ്ററിനുള്ള അവാര്‍ഡ്‌ 30-ന്‌ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനിക്കും. മത്സര വിഭാഗത്തില്‍ 57 പ്രബന്ധങ്ങളും അവതരിപ്പിച്ചു. ഇതിലെ വിജയികളെയും സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ച്‌ സമ്മാനങ്ങള്‍ നല്‍കും. കോഴിക്കോട്‌ സി.ഡബ്ലിയു.ആര്‍.ഡി.എംന്റെയും കാലിക്കറ്റ്‌ സര്‍വകലാശാലയുടെയും സഹകരണത്തോടെ കേരളാ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ്‌ ശാസ്‌ത്രകോണ്‍ഗ്രസ്‌ സംഘടിപ്പിച്ചത്‌.
30-ന്‌ വൈകുന്നേരം മൂന്ന്‌ മണിക്ക്‌ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ (സെമിനാര്‍ കോംപ്ലക്‌സ്‌) നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന വൈദ്യുതിവകുപ്പ്‌ മന്ത്രി
ആര്യാടന്‍ മുഹമ്മദ്‌ മുഖ്യാതിഥിയാകും. കെ.എസ.്‌സി.റ്റി.എസ.്‌സി. എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ.എം.സുരേഷ്‌ദാസ്‌ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സി.ഡബ്ലിയു.ആര്‍.ഡി.എം. എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഡോ.എന്‍.ബി.നരസിംഹ പ്രസാദ്‌ ശാസ്‌ത്രകോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്‌അവതരിപ്പിക്കും. ശാസ്‌ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം 31 വരെ തുടരും.
കാന്‍സറിനെ ചെറുക്കാന്‍ വെളിച്ചെണ്ണ: വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പോളിഫിനോള്‍ ഘടകങ്ങള്‍ മനുഷ്യ ശരീരത്തിലെ വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണെന്ന്‌ പുതിയ കണ്ടെത്തല്‍. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നടക്കുന്ന 28-ാമത്‌ കേരള ശാസ്‌ത്ര കോഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍. തൃശൂര്‍ അമല കാന്‍സര്‍ സെന്ററിലെ ഡോ.അച്യുതന്‍ സി. രാഘവ മേനോന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ്‌ വെളിച്ചെണ്ണയുടെ രോഗപ്രതിരോധ ശക്തി തെളിയിക്കുന്ന പഠനങ്ങള്‍ നടത്തിയത്‌. ജീവിത ശൈലിയും മയക്കുമരുന്നിന്റെ ഉപയോഗവും കാരണമുണ്ടാകുന്ന ഫാറ്റിലിവര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാനും വെളിച്ചെണ്ണക്ക്‌ കഴിവുണ്ടെന്ന്‌ ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവയായ വെളിച്ചെണ്ണയുടെ ഈ കഴിവ്‌ ആരോഗ്യ മേഖലക്ക്‌ ഏറെ പ്രതീക്ഷ നല്‍കുതാണ്‌.
അശോകത്തിലെ വ്യാജനെ തിരിച്ചറിയാന്‍ ഡി.എന്‍.എ ബാര്‍കോഡിങ്ങും: ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തില്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ്‌ അശോകം (Saraca asoca). ആവശ്യാനുസരണം ലഭ്യതയില്ലാത്തതിനാല്‍ അരണമരത്തിന്റെ (Polyalthia longifolia) തൊലിയാണ്‌ ഇന്ന്‌ വിപണികളില്‍ കൂടുതലായും ലഭ്യമാവുന്നത്‌. ഗുണനിലവാരം ഉറപ്പാക്കാനും മായം ചേര്‍ക്കല്‍ തിരിച്ചറിയാനും പലതരത്തിലുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ജൈവസാങ്കേതിക വിദ്യയുടെ സാധ്യതകളും ഇതിനായി ഉപയോഗിക്കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധ സസ്യഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞനായ ഡോ.രാഹുലും സംഘവും. അശോകത്തൊലിയും അതില്‍ മായം ചേര്‍ക്കാനായി ഉപയോഗിക്കുന്ന അരണമരത്തിന്റെ തൊലിയും തമ്മില്‍ തിരിച്ചറിയാന്‍ ജനിതക ശാസ്‌ത്രത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച്‌ ഡി.എന്‍.എ ബാര്‍കോഡിംഗ്‌ എന്ന ജൈവസാങ്കേതിക വിദ്യയിലൂടെ വളരെ ലളിതവും സമഗ്രവുമായ മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ ഡോ.രാഹുല്‍, ഡോ.ഇന്ദിരാബാലചന്ദ്രന്‍, ഡോ.ഗീത എസ്‌. പിള്ള, ഡോ.സധീഷ്‌ണകുമാരി എന്നിവരുള്‍പ്പെട്ട ഗവേഷക സംഘം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!