Section

malabari-logo-mobile

കേരള വാടക നിയന്ത്രണ നിയമം അടുത്തമാസം നിയമസഭയില്‍

HIGHLIGHTS : തിരു : കെട്ടിടമുടമ വാടകക്കാരെ കുറിച്ചുളള വിവരങ്ങള്‍

തിരു : കെട്ടിടമുടമ വാടകക്കാരെ കുറിച്ചുളള വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനിലും തദ്ദേസ സ്വയംഭരണ സ്ഥാപനത്തിലും അറിയിക്കണമെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന വാടക നിയന്ത്രണ നിയമം അടുത്തമാസം തുടങ്ങുന്ന നിയമസഭാ സമ്മേലനത്തില്‍ അതരിപ്പിക്കും. ഈ വിവരങ്ങള്‍ അറിയിക്കാത്തവര്‍ക്ക് ഒരുമാസം വരെ തടവുശിക്ഷ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.

വാടകക്കാരുടെ വിവരങ്ങള്‍ വീട്ടുടമ നേരിട്ട് അറിയിക്കണമെന്നില്ല രജിസ്‌ട്രേഡ് തപാലില്‍ ഈ വിവരങ്ങള്‍ അയച്ചതിന്റെ രേഖകള്‍ സൂക്ഷിച്ച് വെച്ചാല്‍ മതി.

sameeksha-malabarinews

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കരട് നിയമ പ്രകാരം ഓരോ വര്‍ഷവും വാടക 10 ശതമാനം വരെ വര്‍ധിപ്പിക്കാനും കെട്ടിടത്തില്‍ ഉടമയുടെ അനുമതിയോടെ വാടകക്കാര്‍ക്ക് അറ്റകുറ്റപണികള്‍ നടത്താം. കൂടാതെ അതിന്റെ മൂല്യമ നിര്‍ണയിച്ച ശേഷം അത് തീരുംവരെ ഓരോ ദിവസവും വാടകയില്‍ 30 ശതമാനം ഇളവ് നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!