Section

malabari-logo-mobile

`കേരള ഫിഖ്‌ഹ്‌ എക്‌സ്‌പോ’ ഏപ്രില്‍ 11, 12, 13 തിയ്യതികളില്‍

HIGHLIGHTS : തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാര്‍്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ന്‌ നടക്കാനിരിക്കുന്ന

Untitled-1 copyതിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഫിഖ്‌ഹ്‌ ഡിപ്പാര്‍്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ന്‌ നടക്കാനിരിക്കുന്ന `കേരള ഫിഖ്‌ഹ്‌ ഹെറിറ്റേജ്‌ കോണ്‍ഫറന്‍സി’നോടനുബന്ധിച്ച്‌ Dr. യു.ബാപ്പുട്ടി ഹാജി ലൈബ്രറിയുമായി സഹകരിച്ച്‌ ഏപ്രില്‍ 11, 12, 13 തിയ്യതികളിലായി `കേരള ഫിഖ്‌ഹ്‌ എക്‌സ്‌പോ’ സംഘടിപ്പിക്കപ്പെടുന്നു. കേരളീയ ഫിഖ്‌ഹീ പാരമ്പര്യത്തിന്റെ നാള്‍വഴികള്‍ അടയാളപ്പെടുത്തുന്ന എക്‌സിബിഷനില്‍ കേരളീയ കര്‍മ്മശാസ്‌ത്ര പണ്ഡിതന്മാര്‍ രചിച്ചതും പകര്‍ത്തിയെഴുതിയതുമായ അസംഖ്യം രചനകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. കര്‍മ്മശാസ്‌ത്രത്തില്‍ രചിക്കപ്പെട്ട അറബി, അറബി മലയാളം, മലയാളം കൃതികളും എക്‌സിബിഷനെ ശ്രദ്ധേയമാക്കും. കേരളത്തിലെ വിജ്ഞാനകേന്ദ്രങ്ങള്‍, ആദ്യകാല ദര്‍സ്സുകള്‍, കര്‍മ്മശാസ്‌ത്ര പണ്ഡിതര്‍, ഫത്‌വാ സമാഹാരങ്ങള്‍, പൈതൃകശേഷിപ്പുകള്‍, ഫിഖ്‌ഹീ പഠനത്തിലെ മാറ്റങ്ങള്‍, ഇ-ചലനങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി പോസ്റ്റര്‍ പ്രസന്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്‌. മൂന്ന്‌ ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ കേരളീയ ഫിഖ്‌ഹീ പാരമ്പര്യത്തെ ആവിഷ്‌ക്കരിക്കുന്ന ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കപ്പെടും.
ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ന്‌ നടക്കുന്ന ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു.കര്‍മ്മശാസ്‌ത്ര മേഖലയിലെ കേരളീയ സംഭാവനകളെയും പ്രമുഖ വ്യക്തിത്വങ്ങളെയും സമഗ്രമായി അപഗ്രഥിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താത്‌പര്യപ്പെടുന്നവര്‍ www.fiqhconference.com സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായോ അല്ലെങ്കില്‍ 8086 454 881 എന്ന നമ്പറില്‍ ബന്ധപ്പെട്ടു കൊണ്ടോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!