Section

malabari-logo-mobile

കേരളത്തിലെ കൗമാരങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തില്‍;ഡോ. എന്‍.പി.ഹാഫിസ്‌ മുഹമ്മദ്‌

HIGHLIGHTS : മലപ്പുറം: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദമനുഭവിക്കുന്നത്‌ കേരളത്തിലെ കൗമാരപ്രായക്കാരാണെന്നും ഇതൊരു സാമൂഹിക

hqdefaultമലപ്പുറം: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദമനുഭവിക്കുന്നത്‌ കേരളത്തിലെ കൗമാരപ്രായക്കാരാണെന്നും ഇതൊരു സാമൂഹിക പ്രശ്‌നമായി കണക്കാക്കി കരുതലോടെ കൈകാര്യം ചെയ്യണമെന്നും സാഹിത്യകാരനും സോഷല്‍ സൈക്കോളജിസ്റ്റുമായ ഡോ. എന്‍.പി. ഹാഫിസ്‌ മുഹമ്മദ്‌ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്‌ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ നടത്തിയ ‘സബല’-കൗമാര ബോധവത്‌ക്കരണപരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി വകുപ്പും മലപ്പുറം ഗവ. കോളെജ്‌ വുമെന്‍സ്‌ സെല്ലുമായി സഹകരിച്ചാണ്‌ പരിപാടി നടത്തിയത്‌. കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ 3,600 കൗമാര പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 63 ശതമാനം പേരും അഭിപ്രായപ്പെട്ടത്‌ അവര്‍ക്ക്‌ ഏറ്റവുമിഷ്‌ടമുള്ള വ്യക്തി അവരോട്‌ സൗഹാര്‍ദപരമായി ഇടപെടുന്ന വ്യക്തിയാണെന്നാണ്‌. അതിനാല്‍ മുതിര്‍ന്നവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഏകാധിപത്യ സ്വഭാവം ഒഴിവാക്കണം.

‘ഇല്ലത്ത്‌ നിന്നും പുറപ്പെട്ടു അമ്മാത്ത്‌ എത്തിയതുമില്ല’ എന്ന അവസ്ഥയാണ്‌ കൗമാരപ്രായക്കാരുടേത്‌. കുട്ടിത്തത്തില്‍ നിന്നും കൗമാരത്തിലേയ്‌ക്കുളള മാറ്റത്തിനിടയില്‍ സ്വയം തിരിച്ചറിയാന്‍ അവരെ സഹായിക്കണം. ഉപദേശം, താരതമ്യം, അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്‌ക്ക്‌ പകരം അവരുമായി താദാത്മ്യ (എംപതൈസ്‌)മാണ്‌ വേണ്ടത്‌. ഇഷ്‌ടപ്പെട്ട കോഴ്‌സുകള്‍, പ്രണയം, വിവാഹം, സൗഹൃദം എന്നിവയുമായി ബന്ധപ്പെട്ട്‌ ധാരാളം സമ്മര്‍ദ്ദങ്ങള്‍ കൗമാരങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. എന്നാല്‍ സൗഹാര്‍ദപരമായി സംസാരിച്ചാല്‍ ഇവരുടെ ഗര്‍വിന്റെയും അഹങ്കാരത്തിന്റെയും മുഖംമൂടി മാറി നിഷ്‌കളങ്കതയും നൈര്‍മല്യവുമായ മനസ്‌ കാണാമെന്ന്‌ കൗണ്‍സലര്‍ കൂടിയായ എഴുത്തുകാരന്‍ പറഞ്ഞു. കൗണ്‍സലര്‍മാരും രക്ഷിതാക്കളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!