Section

malabari-logo-mobile

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പിവി ഷാജി കുമാറിനും സുമംഗലക്കും; എംടിക്ക് ഫെലോഷിപ്പ്

HIGHLIGHTS : സാഹിത്യരംഗത്തെ സമഗ്ര സംഭാവ പരിഗണിച്ച് എംടി വാസുദേവന്‍

സാഹിത്യരംഗത്തെ സമഗ്ര സംഭാവ പരിഗണിച്ച് എംടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ചെറുകഥാകൃത്ത് പി വി ഷാജി കുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സമുംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരവും ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

പിവി ഷാജികുമാറിന്റെ ജനം, വെള്ളരിപ്പാടം, കിടപ്പറസമരം എന്നിവയാണ് ഷാജി കുമാറിന്റെ പ്രധാന രചനകള്‍. ഇന്ത്യാ ടുഡേ നടത്തിയ സര്‍വ്വേയില്‍ മികച്ച പത്തു പുസ്തകങ്ങളില്‍ ഒന്നായി വെള്ളരിപ്പാടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ് എഞ്ചിനിയറിങ് കോളേജില്‍ നിന്നും എംസിഎ ബിരുദം നേടിയ ഷാജി കുമാര്‍ മാധ്യമ പ്രവര്‍ത്തകനാണ്.

sameeksha-malabarinews

സുമംഗല എന്ന തൂലികാനാമത്തില്‍ എഴുതുന്ന ലീലാ നമ്പൂതിരിപ്പാട് അമ്പതോളം കഥകളും നിരവധി ചെറു നോവലുകളും കുട്ടികള്‍ക്കുവേണ്ടി രചിച്ചിട്ടുണ്ട്. കേരളസര്‍ക്കാറിന്റെ സാൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ബാലസാഹിത്യത്തിനുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌ക്കാരം, 2012 ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!