Section

malabari-logo-mobile

കേന്ദ്രബില്‍ : പതിനെട്ടുവയസ്സില്‍ താഴയുള്ളവരെ പീഡിപ്പിച്ചാല്‍ തടവറ

HIGHLIGHTS : ദില്ലി : 18 വയസ്സിന് താഴെ പ്രായമുള്ള

ദില്ലി : 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയുന്നതിനുള്ള ലൈംഗിക അതിക്രമ വിരുദ്ധ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകീരം നല്‍കി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ അവരുടെ സമ്മതപ്രകാരം ലൈംഗിക വേഴ്ച്ചയ്ക്ക് വിധേയമാക്കിയാലും കുറ്റകരമാണ്.

 

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ ബില്‍കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നതും ബില്ലിന്റെ പരിധയില്‍ വരും. കൂടാതെ വീട്ടുവേലക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളും ഈ ബില്ലിന്റെ പരിധിയില്‍പെടും. ഇതോടൊപ്പം തൊഴിലിടങ്ങളില്‍ ലൈംഗീകമായ പീഡനങ്ങള്‍ തടയുന്നതിനുള്ള ബില്ലിനും അംഗീകാരം നല്‍കി.

sameeksha-malabarinews

 
മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം തടവു വരെ ശിക്ഷനല്‍കാന്‍ ഈ ബില്‍ അനുശാസിക്കുന്നുണ്ട്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!