Section

malabari-logo-mobile

കെ പി ആര്‍ കൃഷ്‌ണന്‍ അന്തരിച്ചു

HIGHLIGHTS : കണ്ണൂര്‍: പ്രമുഖ സ്‌പോര്‍ട്‌സ്‌ ലേഖകനും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ കെ പി ആര്‍ ഗോപാലന്റെയും കെ പി ആര്‍ രയരപ്പന്റെയും സഹോദരനുമായ കെ പി ആര്‍ കൃഷ്‌ണന്...

image_3കണ്ണൂര്‍: പ്രമുഖ സ്‌പോര്‍ട്‌സ്‌ ലേഖകനും കമ്മ്യൂണിസ്റ്റ്‌ നേതാക്കളായ കെ പി ആര്‍ ഗോപാലന്റെയും കെ പി ആര്‍ രയരപ്പന്റെയും സഹോദരനുമായ കെ പി ആര്‍ കൃഷ്‌ണന്‍(99) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേപിയാര്‍ എന്ന പേരിലാണ്‌ കെ പി ആര്‍ കൃഷ്‌ണന്‍ അറിയപ്പെട്ടിരുന്നത്‌. കളി സംഘാടകന്‍, കളിയെഴുത്തുകാര്‌ന്‍, സര്‍ക്കസ്‌ പ്രേമി എന്നീ നിലകളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു കേപിയാര്‍.

വേറിട്ട ശൈലിയിലൂടെയുള്ള രചനാ പാഠവമായിരുന്നു അദേഹത്തിന്റെ രചനകളുടെ പ്രത്യേകത. കളത്തിലെ ആവേശം ഒട്ടും ചോര്‍ന്ന്‌ പോകാതെ തന്റെ എഴുത്തിലൂടെ വായനക്കാരനിലേക്കെത്തിക്കാന്‍ അദേഹത്തിന്‌ കഴിഞ്ഞിരുന്നു.

sameeksha-malabarinews

കെ പി ആര്‍ ഗോപാലനും രയരപ്പുനും വിപ്ലവത്തിന്റെ പാതയിലൂടെയാണ്‌ സഞ്ചരിച്ചതെങ്കില്‍ മികച്ച കളിസംഘാടകനും കളിയെഴുത്തുകാരനുമായാണ്‌ കെ പി ആര്‍ ശ്രദ്ധേയനായത്‌. വിനോദ്‌, പ്രഭ, സാരഥി, കെ എന്നീ തൂലികാനാമങ്ങളിലും അദേഹം ലേഖനങ്ങളെഴുതിയിരുന്നു. ഇംഗ്ലീഷിലും മയാളത്തിലും കമന്റ്‌ പറയുന്നതിലും മികവ്‌ പ്രകടിപ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!