Section

malabari-logo-mobile

കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് തകര്‍ക്കാന്‍ സ്വകാര്യബസ്സുകളുടെ ശ്രമം.

HIGHLIGHTS : തിരൂരങ്ങാടി: കെ എസ് ആര്‍ ടി സി

തിരൂരങ്ങാടി: കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് തകര്‍ക്കാന്‍ സ്വകാര്യബസ്സുകളുടെ ശ്രമം. പുതുതായി അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സുകളെ തകര്‍ക്കാനാണ് സ്വകാര്യ ബസ്സുകള്‍ ഒന്നിച്ചത്.

 

ചെമ്മാട് നിന്നും കൊടിഞ്ഞി, താനൂളൂര്‍, ചെമ്പ്ര വഴി തിരൂരിലേക്ക് പോകുന്ന ബസ് സര്‍വ്വീസിനെ തകര്‍ക്കാനാണ് ശ്രമം. ഇതിനായി ഇവര്‍ സമയ കൃത്യത പാലിക്കാതെയാണ് ഓടുന്നത്. കെ എസ് ആര്‍ ടി സി ബസ്സുകളുടെ തൊട്ടു മുമ്പിലായി പോയി യാത്രക്കാരെ മുഴുവന്‍ കൊത്തിയെടുക്കുകയാണ് സ്വകാര്യ ബസ്സുകള്‍. നേരത്തെ മുനുട്ടുകളുടെ വ്യത്യാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലിയിരുന്ന ബസ്സുകാരാണ് കെ എസ് ആര്‍ ടി സി ക്കെതിരെ ഒന്നിച്ചിരിക്കുന്നത്. അനുവദിച്ച സമയ പ്രകാരം കെ എസ് ആര്‍ ടി സിക്ക് ശേഷം ഓടേണ്ട ബസ്സുകളെല്ലാം ഇതിന് മുമ്പിലായാണ് ഓടുന്നത്.

sameeksha-malabarinews

 
കെ എസ് ആര്‍ ടി സി ബസ്സ് സര്‍വ്വീസ് തകര്‍ക്കാന്‍ സമയ കൃത്യത പാലിക്കാതെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൊടിഞ്ഞി യങ് ചാലഞ്ച് ക്ലബ്ബ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആര്‍ ടി ഒ, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കി.
മുനീര്‍ പി, രജസ്ഖാന്‍ മാളിയാട്ട്, അലി പാലക്കാട്ട്, ഒ കെ ഫാരിസ്, വി റഹീം, പി അക്ബര്‍, എം ഫവാസ്, പി അബ്ബാസ്, കെ വി സിദ്ധീഖ്, പി റഹീസ് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!