Section

malabari-logo-mobile

കെപ്ലര്‍ സൗരയൂഥത്തിന്‌ പുറത്ത്‌ കണ്ട ഗ്രഹങ്ങള്‍ ആയിരം കഴിഞ്ഞു.

HIGHLIGHTS : സൗരയൂഥത്തിന്‌ പുറത്ത്‌ നാസയുടെ കെപ്ലര്‍ മിഷന്‍ കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം ആയിരം കവിഞ്ഞു. എട്ട്‌ ഗ്രഹങ്ങളെയാണ്‌ ഇത്തവണ നാസ പ്രഖ്യാപിച്ചത്‌. ഗ്രഹങ്...

Keplerസൗരയൂഥത്തിന്‌ പുറത്ത്‌ നാസയുടെ കെപ്ലര്‍ മിഷന്‍ കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം ആയിരം കവിഞ്ഞു. എട്ട്‌ ഗ്രഹങ്ങളെയാണ്‌ ഇത്തവണ നാസ പ്രഖ്യാപിച്ചത്‌. ഗ്രഹങ്ങളില്‍ ഭൂമിയോട്‌ ഏറ്റവും സാദൃശ്യമുള്ള ഗ്രഹവും കണ്ടെത്തിയിട്ടുണ്ട്‌.

സൗരയൂഥത്തിന്‌ പുറത്ത്‌ ഭൂമിയോട്‌ സാദൃശ്യമുള്ള ഗ്രഹത്തിന്‌ കെപ്ലര്‍438 ബി എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഇതുവരെ കെപ്ലര്‍ 168 എഫിനാണ്‌ ഭൂമിയോടുള്ള സാദൃശ്യത്തിന്റെ അവകാശം ഉണ്ടായിരുന്നത്‌. ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തില്‍ ഭൂമിയേക്കാള്‍ 40 ശതമാനം മാത്രമെ ചൂട്‌ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു എന്നാണ്‌ ശാസ്‌ത്രജ്ഞരുടെ അനുമാനം.

sameeksha-malabarinews

അതുകൊണ്ടുതന്നെ ഇവിടെ ജലവും ജീവനും ഒക്കെ ഉണ്ടാകുമോ എന്നാണ്‌ ഇപ്പോള്‍ ശാസ്‌ത്രജ്ഞര്‍ ചിന്തിക്കുന്നത്‌. അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ മീറ്റിംഗിലാണ്‌ ഇതുള്‍പ്പെടെ പുതിയ എട്ട്‌ എക്‌സോപ്ലാനറ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!