Section

malabari-logo-mobile

കെട്ടിട നിയമങ്ങള്‍ പാവപ്പെട്ടവരെ ശിക്ഷിക്കാനുള്ളതല്ല; എം കെ മുനീര്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടില്‍ ലെന്‍സ് ഫെഡ് നടത്തിയ സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്ര എം കെ മുനീര്‍. പാവപ്പെട്ടവനെ

പരപ്പനങ്ങാടി : പരപ്പനങ്ങാടില്‍ ലെന്‍സ് ഫെഡ് നടത്തിയ സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്ര എം കെ മുനീര്‍. പാവപ്പെട്ടവനെ ശിക്ഷിക്കാനെല്ല രക്ഷിക്കാന്‍ ഉള്ളതായിരിക്കും പുതിയ കെട്ടിട നിയമം. നിലവിലുള്ള നിയമത്തിന്റെ അപാകതകളും ന്യൂനതകളും പരിഹരിച്ച് നടപ്പിലാക്കും.പരിസ്ഥിതിക്കിണങ്ങുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവിശ്യകതയും മന്ത്രി ചൂണ്ടികാട്ടി.

 
കെട്ടിട നിര്‍മ്മാണ നിയമത്തിനനുബന്ധമായി തീരദേശസംരക്ഷണനിയമം, നെല്‍വയല്‍നീര്‍ത്തട സംരക്ഷണനിയമം, മാലിന്യ നിര്‍മ്മാര്‍ജ്ജനനിയമം, ഹൈവേ സംരക്ഷണ നിയമം റെയില്‍വേ-എയര്‍പോര്‍ട്ട് എന്നിവയുടെ പരിധിയിലെ നിയമം എന്നീ പൊതു നിയമങ്ങളെല്ലാം സ്വയം മനസ്സിലാക്കി, അവ പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിട നിര്‍മാണ രംഗത്ത് വന്ന പുതിയ മാറ്റങ്ങളെ കുറിച്ചും ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും കെട്ടിട നിര്‍മാണ നിയമത്തിലെ പ്രശ്‌നങ്ങളും ശില്പശാല ചര്‍ച്ചചെയ്തു.

sameeksha-malabarinews

 

സംഘടനയുടെ വെബ്‌സൈറ്റ് വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.സി.വി ദിനേശ് കുമാര്‍, കെ.സലീം, പി.കെ.അബ്ദുറബ്ബ്, സി.കെ റസാഖ്, സി.കെ.ജയദേവന്‍, ആര്‍.കെ മണിസങ്കര്‍, സീനത്ത്, ആലിബാപ്പു, വി.ജമീല, യു.എ. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!