Section

malabari-logo-mobile

കുര്യന് പിന്തുണയുമായി മുഖ്യമന്ത്രി

HIGHLIGHTS : തിരു: സൂര്യനെല്ലി പീഡനക്കേസില്‍ കുറ്റാരോപണ

തിരു: സൂര്യനെല്ലി പീഡനക്കേസില്‍ കുറ്റാരോപണ വിധേയനായ പിജെ കുര്യന് ഗുഡ്‌സര്‍ട്ടിഫിക്കറ്റുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകമുണാണെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചു. കോടതിയും അന്വേഷണ സംഘവും നിരപരാധിയാണെന്ന് കണ്ടെത്തിയ ഒരാളെ ഇത്തരത്തില്‍ കടന്നാക്രമിക്കുന്നത് തെറ്റാണെന്ന് അദേഹം പറഞ്ഞു.

അതെ സമയം മാധ്യമങ്ങള്‍ പുതിയ ഏതോ കാര്യം പോലെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് നിര്‍ഭാഗ്യകരവും വേദനാജനകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

പെണ്‍കുട്ടി ഇപ്പോഴും പറയുന്നത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ മാത്രമാണ്. പെണ്‍കുട്ടി വീണ്ടും ആരോപണം ആവര്‍ത്തിച്ച് പുകമറ സൃഷ്ടിച്ച് വിവാദമുണ്ടാക്കുകയാണെന്നും കേസിനെ കുറിച്ചുള്ള എല്ലാത്തരത്തിലുള്ള അന്വേഷണവും പൂര്‍ത്തിയായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ ഉത്തരവാദിത്തവും നിറവേറ്റയിട്ടുണ്ടെന്നും ആന്റണിയുടെ ഭരണകാലത്താണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് അധികാരത്തിലെത്തിയ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് മൂന്ന് തവണ അന്വേഷണം നടത്തുകയും കൂര്യന്‍ കേസിസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തതായും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ ഗോപാലകൃഷ്ണ കുറിപ്പിനെ ആന്റണിസര്‍ക്കാറും ആന്റണി സര്‍ക്കാറിന് പകരം മുഖ്യമന്ത്രിയായി വന്ന താനും മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!