Section

malabari-logo-mobile

കുര്യനെ രക്ഷപ്പെടുത്തിയത് സിബി മാത്യുസ്;അന്വേഷണ ഉദ്യോഗസ്ഥന്‍

HIGHLIGHTS : കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ രക്ഷപ്പെടുത്തിയത്

കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ രക്ഷപ്പെടുത്തിയത് സിബി മാത്യൂസാണെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ കെ കെ ജോഷ്വയുടെ വെളിപ്പെടുത്തല്‍. ഒരു ദൃശ്യമാധ്യത്തിലൂടെയാണ് ജോഷ്വ  വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പെതുവെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി നേടിയ സിബി മാത്യൂസ് ഇത്തരം ഒരു നിലപാടെടുത്തു എന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ ചോദ്യം ചെയ്യലും തെളിവ് ശേഖരിച്ചതുമെല്ലാം അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ് മാത്രമായിരുന്നെന്നും ജോഷ്വ വ്യക്തമാക്കി.

sameeksha-malabarinews

കുര്യന് അനുകൂലമായ തെളിവുകള്‍ നല്‍കിയത് എന്‍എസ്എസ് ജന. സെക്രട്ടറി സുകുമാരാന്‍ നായര്‍ മാത്രമാണ്. അഞ്ചുമണിക്കുശേഷം കുര്യന്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ച് മൊഴി സുകുമാരന്‍ നായരുടേത് മാത്രമാണ്. സംഭവ ദിവസം കുര്യനെ കണ്ടു എന്നായിരുന്നു സുകുമാരന്‍ നായരുടെ മൊഴി. എന്‍എസ്എസ് ആസ്ഥാനത്തുള്ള ആരുടെയും മൊഴി ഇക്കാര്യത്തില്‍ രേഖപ്പെടുത്താന്‍ സിബി മാത്യൂസ് തയ്യാറായിരുന്നില്ല.

അതെസമയം സംഭവ ദിവസം കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യന്‍ പോലീസ് അകമ്പടിയില്ലാതെയാണ് യാത്ര ചെയ്തതെന്നും കുറച്ചുമണിക്കൂറുകള്‍ കുര്യന്‍ എവിടെയാണെന്ന് യാത്രാരേഖകളില്‍ വ്യക്തമാക്കാത്തതും ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!