Section

malabari-logo-mobile

കുണ്ടോട്ടിയില്‍ കോണ്‍ഗ്രസ് -ലീഗ് പ്രവര്‍ത്തകര്‍ ഏററുമുട്ടി

HIGHLIGHTS : കുണ്ടോട്ടി : കുണ്ടോട്ടിയില്‍ പി. വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ സ്വീകരണ

കുണ്ടോട്ടി : കുണ്ടോട്ടിയില്‍ പി. വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ സ്വീകരണ ചടങ്ങിനിടയില്‍ സംഘര്‍ഷം. ലീഗ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തിചാര്‍ജ്ജും, ടിയര്‍ഗ്യാസ് പ്രയോഗവും നടത്തി. സ്വീകരണ യോഗത്തില്‍ ആര്യാടന്‍ മുഹമ്മദ് മുസ്ലിംലീഗിനെതിരെയും മതസംഘടനകള്‍ രാഷ്ട്രീയത്തിലിടപെടുന്നതിനെതിരെയും ആഞ്ഞടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജാഥാസ്വീകരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ പാണക്കാട് തങ്ങള്‍ക്കും മുസ്ലിംലീഗ് നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം വിളി നടന്നതാണ് പ്രശ്‌നത്തിന് തുടക്കം.

ഐസ്‌ക്രീം പാര്‍ലര്‍ മുതല്‍ അഞ്ചാംമന്ത്രി വരെയുള്ള വിഷയങ്ങള്‍ പ്രകടനത്തിലും പൊതുവേദിയിലും വെച്ച് മുദ്രാവാക്ക്യമായി ഉയര്‍ന്നു.

sameeksha-malabarinews

ഇതില്‍ പ്രകോപിതരായ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം തടയാനും യോഗസ്ഥലത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചു. പോലീസ് ഇത് തടഞ്ഞു. തുടര്‍ന്ന് കുണ്ടോട്ടി നഗരത്തിലെ ആര്യാടന്റെയും കോണ്‍ഗ്രസിന്റെയും ഫ്‌ലക്‌സ് ബോര്‍ഡുകളും ലീഗുകാര്‍ നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ കൊടികള്‍ കത്തിച്ചു.

പൊതുയോഗത്തില്‍ ആര്യാടന്‍ മുഹമ്മദ് സംസാരിക്കുന്നതിനിടെ വീണ്ടും ലീഗ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കുമെതിരെ ആക്രമണമുണ്ടായി പോലീസ് ലാത്തിചാര്‍ജ്ജും ടിയര്‍ഗ്യാസ് പ്രയോഗവും നടത്തി. രാത്രി വളരെ വൈകിയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!