Section

malabari-logo-mobile

കുട്ടികളിലെ ലഹരി ഉപയോഗം: ‘ട്രാപ്പ്‌’പദ്ധതിക്ക്‌ തുടക്കമായി

HIGHLIGHTS : മലപ്പുറം: ചൈല്‍ഡ്‌ ലൈനും ജില്ലാ ജൂവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന 'ട്രാപ്പ്‌' (ട്രാപ്‌ഡ്‌ ടീന്‍ റെസ്‌ക്യൂ അലീവിയേഷന്‍ പ്രോഗ്ര...

images (1)മലപ്പുറം: ചൈല്‍ഡ്‌ ലൈനും ജില്ലാ ജൂവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന ‘ട്രാപ്പ്‌’ (ട്രാപ്‌ഡ്‌ ടീന്‍ റെസ്‌ക്യൂ അലീവിയേഷന്‍ പ്രോഗ്രാം) പദ്ധതിക്ക്‌ തുടക്കമായി. ഇതിന്റെ ഭാഗമായി മിന്നല്‍ പരിശോധന നടത്തി ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തുകയും അവരില്‍ നിന്ന്‌ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക്‌ ലഹരിയും മറ്റും നല്‍കി കുറ്റകൃത്യങ്ങള്‍ക്ക്‌ പ്രലോഭിപ്പിക്കുന്ന നിരവധി പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്‌പെഷല്‍ ജൂവനൈല്‍ പൊലീസ്‌ യൂനിറ്റിന്റെ സഹായത്തോടെ അറസ്റ്റ്‌ ചെയ്‌തു.
ജില്ലയില്‍ 18 വയസിന്‌ താഴെ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ വിദ്യാലയ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പരായ 1098 ലും 0483 2730738, 2730739 നമ്പരുകളിലും ബന്ധപ്പെടാമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സെന്റര്‍ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ ജൂവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ അംഗം കെ.പി. ഷാജി, ചൈല്‍ഡ്‌ലൈന്‍ നോഡല്‍ കോഡിനേറ്റര്‍ സി.പി. സലീം, അന്‍വര്‍ കാരക്കാടന്‍, ചൈല്‍ഡ്‌ ലൈന്‍ ഓഫീസര്‍മാരായ മുഹ്‌സിന്‍ പരി, ഇ. രാജുകൃഷ്‌ണന്‍, സി. യമുന എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!