Section

malabari-logo-mobile

കുഞ്ഞിനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവം : അമ്മയെയും അച്ഛനെയും പരപ്പനങ്ങാടിയില്‍ എത്തിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : കഴിഞ്ഞ വെള്ളിയാഴ്ച

പരപ്പനങ്ങാടി : കഴിഞ്ഞ വെള്ളിയാഴ്ച പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കളഞ്ഞുകടന്ന സംഭവത്തില്‍ അച്ഛനും അമ്മയേയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.

കുട്ടിയുടെ പിതാവായ നാദാപുരം സ്വദേശി ഗിരീഷിനെയും, അമ്മ കര്‍ണാടക ഗോകര്‍ണം സ്വദേശി ശാന്തി ഗൗഡയേയും(27), ഇന്ന് വൈകീട്ട് 7.30 മണിയോടെ പരപ്പനങ്ങാടിയില്‍ എത്തിച്ചത്. എഎസ്‌ഐ സി.ശിവശങ്കര നും സിനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ പി.സി ശശികുമാറിനുമാണ് എറണാകുളം പങ്ങാട് സ്റ്റേഷനില്‍നിന്നും ഇവരെ കൈമാറിയത്.

sameeksha-malabarinews

ഇന്നലെ കുഞ്ഞിന്റെ അമ്മ ശാന്തി കുഞ്ഞിനെ തേടി എറണാകുളത്തുള്ള ഡേക്കെയര്‍ സെന്ററില്‍ എത്തിയപ്പോള്‍ ഡേക്കെയര്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന്് ശാന്തിയെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

എഞ്ചിനിയറിംഗ്് ബിരുദധാരിയായ ഗിരീഷ് എറണാകുളത്തെ കേസിനോ ഹോട്ടലില്‍ പ്രൊജക്റ്റ് മാനേജരാണ് ശാന്തിയും ഇതേ ഹോട്ടലില്‍ ഹൗസ്‌കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ രണ്ടുപേരും രണ്ടരവര്‍ഷം മുമ്പാണ് ഗോകര്‍ണത്തുവെച്ച് പരിജയപ്പെടുന്നത്. പിന്നീട് ഗിരീഷ് ശാന്തിയെ എറണാകുളത്തേക്ക് കൊണ്ടുവന്ന് ഫഌറ്റെടുത്ത് ഒരുിച്ച് താമസിക്കുകയും താന്‍ ജോലിചെയ്യുന്ന സ്ഥലത്ത് ജോലി ശരിയാക്കുകയുമായിരുന്നു.

ഗോവയില്‍ ഭാര്യയും കുട്ടികളുമുള്ള ഗിരീഷിനും ശാന്തിക്കും ഇരുവരുടെയും വീട്ടുകാരറിയാത്ത ബന്ധത്തിലുണ്ടായ കുഞ്ഞാണിത്. ഇതിനാല്‍ കുഞ്ഞിനെ ഉപേക്ഷിക്കാനുളള തീരുമാനത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
പരപ്പനങ്ങാടി റെജിസ്റ്റര്‍ ഓഫീസില്‍ ഒരു ഭൂമി റജിസ്റ്ററിനായി എത്തിയപ്പോള്‍ പ്രത്യേക മാനസികാവസ്ഥയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് ഗരീഷിന്റെ ഭാഷ്യം.
കുഞ്ഞിനെ ഇപ്പോള്‍ മലപ്പുറം കോഡൂര്‍ വടക്കേ മണ്ണയിലുള്ള ശിശുക്ഷേമ വകുപ്പിന്റെ സെന്ററിലാണ് താമസിപ്പിച്ചിരിക്കുന്നത്.

കുട്ടിയെ വീണ്ടും സ്വീകരിക്കാന്‍ ഇരുവരും തയ്യാറാണെന്ന് ഇരുവരും പോലീസില്‍ മൊഴനല്‍കിയതായി സൂനയുണ്ട്. പോലീസ് നാളെ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കു.

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം

പിഞ്ചുകുഞ്ഞിനെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം ; പിതാവെന്ന് സംശയിക്കുന്ന ആളെ നാളെ പരപ്പനങ്ങാടിയിലെത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!