Section

malabari-logo-mobile

കിം ജോങ് ഇല്‍ അന്തരിച്ചു

HIGHLIGHTS : പതിനേഴ് കൊല്ലം ഉത്തരകൊറിയ ഭരിച്ച കൊറിയക്കാരുടെ പ്രിയനേതാവ് കിം ജോങ് ഇല്‍ (96) അന്തരിച്ചു. ശനിയാഴ്ച്ച രാവിലെ രാജ്യത്തെ തൊഴിലാളികളെ നേരിട്ട് കണ്ട് ഉല...

പതിനേഴ് കൊല്ലം ഉത്തരകൊറിയ ഭരിച്ച കൊറിയക്കാരുടെ പ്രിയനേതാവ് കിം ജോങ് ഇല്‍ (96) അന്തരിച്ചു. ശനിയാഴ്ച്ച രാവിലെ രാജ്യത്തെ തൊഴിലാളികളെ നേരിട്ട് കണ്ട് ഉല്‍ബോധനങ്ങള്‍ നല്‍കുന്നതിനായി നടത്തിവരുന്ന തീവണ്ടി യാത്രയ്ക്കിടയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദേഹം വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ ജനറല്‍ സക്രട്ടറിയും ദേശിയ പ്രതിരോധ കമ്മീഷന്‍ ചെയര്‍മാനും കൊറിയന്‍ ജനകീയ സേനയുടെ സുപ്രീം കമാന്‍ഡറുമായിരുന്നു. കിമ്മിന്റെ ഇളയ മകനായ കിം ജോണ്‍ അന്‍ ഇനി കൊറിയയെ നയിക്കുമെന്ന കൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു.
കിം ജോങ് ഇല്ലിന്റെ മരണവാര്‍ത്ത ആ രാജ്യത്തെ ജനതയെ തീരാദുഃഖത്തിലാഴ്ത്തി. എന്നാല്‍ ഉത്തരകൊറിയയുടെ ശത്രുരാജ്യങ്ങള്‍ ആശങ്കയിലാണ്. ദക്ഷിണകൊറിയ തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ജപ്പാന്‍ പ്രധാനമന്തി യോഷി ഹികോ തന്റെ നോഡ പ്രഭാഷണം റദ്ധാക്കി തിരിച്ചെത്തി കൊറിയയുടെ മഹാനായ നേതാവ് ചൈനയുടെ ഉത്തമസുഹൃത്തായിരുന്നു എന്ന് ചൈന ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!