Section

malabari-logo-mobile

കാഴ്‌ചക്കാരെ ത്രില്ലടിപ്പിച്ച്‌ ക്രാഷ്‌ ഓഫ്‌ റോഡ്‌ മത്സരം

HIGHLIGHTS : മലപ്പുറം: സാഹസികമായ ഡ്രൈവിംഗിലൂടെ കാഴ്‌ചക്കാരെ ത്രില്ലടിപ്പിച്ച ക്രാഷ്‌ ഓഫ്‌ റോഡ്‌ മത്സരം ശ്രദ്ധേയമായി. മലപ്പുറത്ത്‌ സ്ഥിരം ഓഫ്‌ റോഡ്‌ ട്രാക്ക്‌ ഒര...

Off Road driving (1)മലപ്പുറം: സാഹസികമായ ഡ്രൈവിംഗിലൂടെ കാഴ്‌ചക്കാരെ ത്രില്ലടിപ്പിച്ച ക്രാഷ്‌ ഓഫ്‌ റോഡ്‌ മത്സരം ശ്രദ്ധേയമായി. മലപ്പുറത്ത്‌ സ്ഥിരം ഓഫ്‌ റോഡ്‌ ട്രാക്ക്‌ ഒരുക്കുമെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ്‌ ‘ക്രാഷ്‌’ ഓഫ്‌ റോഡ്‌ മത്സരംനട്‌തതിയത്‌. ടൂറിസം വകുപ്പിന്റെ കീഴില്‍ ഓഫ്‌ റോഡ്‌ പരിശീലനം നല്‍കുന്നതിന്‌ പ്രത്യേക സംവിധാനമൊരുക്കും. എല്ലാ വര്‍ഷവും ഓഫ്‌ റോഡ്‌ മത്സരം നടത്തുമെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. വാഹനങ്ങള്‍ക്കുള്ള സ്റ്റിക്കര്‍ ജില്ലാ കലക്ടര്‍ കെ.ബിജു പതിച്ചു.

Off Road driving (3)കാലിക്കറ്റ്‌ ഓഫ്‌ റോഡ്‌ ക്ലബ്ബ്‌, മലബാര്‍ വിന്റേജ്‌ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ദേശീയ ചാമ്പ്യന്‍മാരടക്കം 25 വാഹനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിനായി രണ്ട്‌ ട്രാക്കുകളാണ്‌ ഒരുക്കിയിരുന്നത്‌. സംസ്ഥാനത്ത്‌ തന്നെ മികച്ച ഓഫ്‌ റോഡ്‌ ട്രാക്കിലൊന്നായിരുന്നു മത്സരം നടന്നത്‌. സ്‌പീഡിനേക്കാള്‍ സുരക്ഷയ്‌ക്കായിരുന്നു മത്സരത്തില്‍ പ്രാധാന്യം. മത്സരത്തിനിടെ വാഹനത്തിന്‌ തകരാറിലാക്കിയവരെയും പരുക്കന്‍ ഡ്രൈവിങ്‌ നടത്തിയവരെയും അയോഗ്യരാക്കിയിരുന്നു. ചളിയിലൂടെ ഓടിക്കല്‍, വാഹനം കെട്ടി വലിക്കല്‍, പാറയില്‍ കയറല്‍, കഴിയിലേക്കിറക്കല്‍ എന്നിങ്ങനെ അഞ്ച്‌ സാഹസിക റൗണ്ടുകളാണ്ടായിരുന്നത്‌. സേലം, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും മത്സരാര്‍ഥികളെത്തിയിരുന്നു.

sameeksha-malabarinews

അസി . കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, കാലിക്കറ്റ്‌ ഓഫ്‌ റോഡേസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ സന്ദീപ്‌ മാത്യു, സെക്രട്ടരി ജസ്റ്റിന്‍ ജോയ്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍. വരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!