Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് 29 ന്

HIGHLIGHTS : തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ചു. പ്രസിദ്ധീകരിച്ച പ്രാഥമിക വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കലുകള്‍ ആവശ്യമാണെങ്കില്‍ അത് നടത്തുന്നതിനുള്ള അവസാന തിയ്യതി 11 ന് ഉച്ചക്ക് 1 മണി വരെയാണ്. അന്തിമ വോട്ടര്‍ പട്ടിക 12 ന് ഉച്ചക്ക് 2.30 ന് പ്രസിദ്ധീകരിക്കും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാ.ന തിയ്യതി 17 ന് ഉച്ചക്ക് 1 മണിക്കാണ്. സൂക്ഷ്മ പരിശോധന അന്നുച്ചക്ക് തന്നെ 2.30 ന് നടത്തി 4.30 ന് പട്ടിക പ്രസിദ്ധീകരിക്കും. 19 ന് ഉച്ച്ക്ക് 1 മണി വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. തുടര്‍ന്ന് 4 മണിക്ക് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 29 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് വോട്ടേടുപ്പ്. അന്നുച്ചക്ക് 2 മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. വിശദമായ വിവരങ്ങള്‍ അറിയാന്‍ സര്‍വ്വകലാശാല വെബ്‌സൈറ്റ് നോക്കിയാല്‍ മതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!