Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വെട്ടിക്കുറച്ചത് 76 തസ്തികകള്‍.

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷാപരിഷ്‌കരണത്തിന്റെ പേരില്‍ തസ്തികകള്‍ വെട്ടിക്കുറച്ചു. പുനര്‍മൂല്യനിര്‍ണ്ണയം,

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പരീക്ഷാപരിഷ്‌കരണത്തിന്റെ പേരില്‍ തസ്തികകള്‍ വെട്ടിക്കുറച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, ഡെസ്പാച്ച്, ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്ന സെക്ഷനുകള്‍ എന്നിവിടങ്ങളിലെ തസ്തികകളാണ് വെട്ടിക്കുറച്ചത്.

 

പുനര്‍മൂല്യനിര്‍ണ്ണയവിഭാഗത്തില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഈ സെക്ഷന്‍ പൂര്‍ണ്ണമായും ഇ്ല്ലാതാക്കിയത്. ഇതിന് പുറമെ സര്‍വ്വകലാശാലക്ക് കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുനര്‍മൂല്യനിര്‍ണ്ണയം, ഡെസ്പാച്ച്, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്ന സെക്ഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ ബിഎ, ബിഎസ്‌സി, ബിടെക് ബ്രാഞ്ചുകളിലേക്ക് മാറ്റി. ഇവര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് വിസി പറഞ്ഞിട്ടുണ്ടെങ്കിലും വിരമിക്കലിലൂടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകള്‍ നികത്തുന്ന കാര്യം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം സര്‍വ്വകലാശാലയില്‍ നിന്ന് 85 പേര്‍ വിരമിക്കുന്നുണ്ട്.എന്നാല്‍ തസ്തിക വെട്ടിച്ചുരുക്കല്‍ നടപടി തുടരുകയാണെങ്കില്‍ ഈ ഒഴിവുകള്‍ നികത്താനിടയില്ല്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!