Section

malabari-logo-mobile

കാലവര്‍ഷക്കെടുതി: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

HIGHLIGHTS : മലപ്പുറം: കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

heavy-rain2മലപ്പുറം: കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നീരോഴുക്കുകള്‍ തടസപ്പെടുത്തുന്ന അനധികൃത നിര്‍മാണങ്ങള്‍, പ്രവൃത്തികള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമം അനുസരിച്ച്‌ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി. ഇത്‌ സംബന്ധിച്ച വ്യക്തമായ കര്‍മ പദ്ധതി രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം.
മഴക്കാലം ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ അവശ്യമരുന്നുകളുടെ ലഭ്യത ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പ്‌ വരുത്തണം. ഭക്ഷ്യ പൊതുവിതരണം കുറ്റമറ്റതാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കണം. അപകടകരമായ നിലയിലുള്ളതും റോഡിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്നതുമായ മരങ്ങളും ശിഖരങ്ങളും മുറിച്ച്‌ മാറ്റാന്‍ പൊതുമരാമത്ത്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറെ കലക്‌ടര്‍ ചുമതലപ്പെടുത്തി. പുഴയോരങ്ങളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ തദേശ ഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. കടലാക്രമണം ലഘൂകരിക്കുന്നതിന്‌ ആവശ്യമായ നിര്‍മാണ പ്രവൃത്തികള്‍ ജലസേചന വകുപ്പ്‌ നടത്തണം. എല്ലാ താലൂക്ക്‌ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. കലക്‌ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം കണ്‍ട്രോള്‍ റൂം നമ്പര്‍ 0483 2736320. യോഗത്തില്‍ തിരൂര്‍ സബ്‌കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള, പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ അമിത്‌ മീന, മറ്റ്‌ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!