HIGHLIGHTS : രൂപേഷ് പോള്‍ ത്രീഡിയിലൊരുക്കുന്ന 'കാമസൂത്ര' യില്‍
രൂപേഷ് പോള്‍ ത്രീഡിയിലൊരുക്കുന്ന ‘കാമസൂത്ര’ യില്‍ സലീം കുമാര്‍ വിദൂഷകന്റെ വേഷത്തിലെത്തുന്നു.
പതിനാലാം നൂറ്റാണ്ടിവലെ മുകള്‍ രാജസദസിലെ ഒരു വിദൂഷകന്റെ ചാക്യാര്‍ കാലാകരന്റേതിന് സമാനമായ വേഷത്തിലാണ് സലീം കുമാര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഈ കഥാപാത്രം അന്താരാഷ്ട്രതലത്തില്‍ സലീം കുമാറിന് ശ്രദ്ധനേടാനാകുമെന്നും മലയാളി കൂടിയായ സംവിധായക്ന്‍ രൂപേഷ് പോള്‍ പറഞ്ഞു.
സംഭാഷണത്തിനപ്പുറം ഭാവാഭിനയത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഈ വേഷം വെല്ലുവിളിയായി തന്നെയാണ് താന്‍ സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്തരായ ജനവിഭാഗങ്ങളെ ചിരിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തനിക്കറിയാമെന്നും എന്നിരുന്നാലും ഇത് വിജയിപ്പിക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും സലീം കുമാര്‍ പറഞ്ഞു.
ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക.