Section

malabari-logo-mobile

കശാപ്പു നിയന്ത്രണം; സ്റ്റേ ഇല്ല;സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

HIGHLIGHTS : ന്യൂഡല്‍ഹി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍  കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീ...

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍  കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചു. അതേസമയം വിജ്ഞാപനത്തിന് സ്റ്റേ ചെയ്തില്ല. വിഷയത്തില്‍  രണ്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കേന്ദ്ര വിജ്ഞാപനത്തിന് എതിരെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  സന്നദ്ധ സംഘടനയാണ്  സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷിചേരാന്‍ ആള്‍ ഇന്ത്യാ കിസാന്‍ സഭയേയും ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയേയും അനുവദിച്ചു. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും

sameeksha-malabarinews

കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!