Section

malabari-logo-mobile

കവിത

HIGHLIGHTS : കളപുഷ്പം തുഷാരം നിറുകയില്‍ ചാര്‍ത്തി നിറഞ്ഞുല്ലസിച്ചു നിന്നൊരാ കാക്കപൂവിന്റെ

കളപുഷ്പം

വിനോദ് തോമസ്  തിരുവമ്പാടി

sameeksha-malabarinews

തുഷാരം നിറുകയില്‍ ചാര്‍ത്തി

നിറഞ്ഞുല്ലസിച്ചു നിന്നൊരാ കാക്കപൂവിന്റെ
യുള്ളിലും മധുകണം, പതിയെ വിളിച്ചു
പിന്‍പറ്റി നിന്നൊരാ ചെറുപറവയെ

തന്നോരപത്ത് തെന്നലില്‍ മിഴിനീട്ടി
ഇരുളിലും മഴയിലും കൂട്ടിരുന്നൊരാ
ദര്‍ദ്ദുരത്തിന്നൊടു ചൊല്ലി, പെട്രോള്‍ മാക്‌സിന്റെ
ചൂടില്‍ കണ്ണുതള്ളി മുഷ്ടിലൊതുങ്ങി
കൂടപ്പിറപ്പിന്റെ പാതി ജീവന്‍

എന്നിലച്ചാര്‍ത്തിലൊളിപ്പിച്ചു, പാവമെന്റെ
ചങ്ങാതിയുടെ ദേഹം നുറുങ്ങാതിരിക്കാന്‍
എങ്കിലുമിന്നുഞാനറിഞ്ഞു, ഞാനൊരു കളപുഷ്പം
പിഴുതെറിയാന്‍ നിമിഷങ്ങള്‍ മാത്രം.

ഉയിരിന്നു കളപുഷ്പ രോദനം
ഉയിരു പോകുന്ന കനത്ത ചൂളയില്‍
കാത്തിരിക്കാതെ ഇരുട്ടിന്റെ മറവില്‍
ദൂരേക്ക് പോകുകയെന്‍ സോദര
വരമ്പിലെ വെളിച്ചമടുക്കുന്ന
ഇനിയെനിക്ക് ഒരു ദിനം കൂടിയേ ശേഷിപ്പൂ

കത്തുന്ന തീനാമ്പുകള്‍ കുള്ളില്‍ നിന്നുമാ
പാവം കാക്കപ്പൂവ് ചൊല്ലി
എന്നുള്ളിലുമുണ്ടൊരു ചെറുവിത്ത്
അതിനുള്ളിലുമുണ്ടാവാം മധുകണം കിനിയുന്ന കളവിത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!