Section

malabari-logo-mobile

കളിവിളക്കുതെളിയുന്നു; നാടക നിലാവിന്റെ നാളുകളിലേക്ക്

HIGHLIGHTS : തൃശൂര്‍: സാംസ്‌കാരികവകുപ്പും സംഗീത നാടക അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക് 2012 ) ഫെബ്രു. ഒന്നിന്...

തൃശൂര്‍: സാംസ്‌കാരികവകുപ്പും സംഗീത നാടക അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക് 2012 ) ഫെബ്രു. ഒന്നിന് ആരംഭിക്കും. വൈകിട്ട് ആറിന് സംഗീത നാടക അക്കാദമി ഭരത് മുരളി ഓഡിറ്റോറിയത്തില്‍ എം. വി. ദേവന്‍ ,കലാംണ്ഢലം രാമന്‍കുട്ടി നായര്‍ , പാറശാല ബി പൊന്നമ്മാള്‍ ,തൃപ്പേക്കുളം അച്യുതമാരാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

മോഹന്‍ രാഘവന്‍ ,വയലാ വാസുദേവന്‍പിള്ള മുല്ലനേഴി എന്നിവരുടെ പേരിലുള്ളതും .കെ.ടി. സ്മാരകതിയറ്റര്‍ ,ഭരത് മുരളി ഓഡിറ്റോറിയം എന്നിവയിലുമടക്കം അഞ്ചു വേദികളിലാണ് പരിപാടികള്‍ നടക്കുക. അരങ്ങിലെത്തുന്ന 16 നാടകങ്ങള്‍ പകുതി വിദേശത്തുനിന്നുള്ളവയാണ്. കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത് തിരുവനന്ദപുരം സോപാനത്തിന്റെ മാളവികാഗ്നിമിത്രമാണ് ഉദ്ഘാടന നാടകം

sameeksha-malabarinews

എല്ലാം ദിവസവും രാവിലെ ഒമ്പതിന് സംവിധായകരുമായി മുഖാംമുഖവും 11 ന് വിവിധ വിഷയങ്ങളില്‍ സെമിനാറുമുണ്ടാകും. രാത്രി 9.30 ന് സംഗീത പരിപാടിയും. പരമ്പരാഗത നാടകരൂപങ്ങളും അവതരിപ്പിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!