Section

malabari-logo-mobile

കളിയാട്ടത്തിന് ആയിരങ്ങളെത്തി

HIGHLIGHTS : കോഴിബലി; കോടതി ഉത്തരവ് നടപ്പാക്കാനായില്ല മൂന്നിയൂര്‍ : ഗ്രാമ വിശുദ്ധിയുടെയും മത സൗഹാര്‍ദത്തിന്റെയും

കോഴിബലി; കോടതി ഉത്തരവ് നടപ്പാക്കാനായില്ല

മൂന്നിയൂര്‍ : ഗ്രാമ വിശുദ്ധിയുടെയും മത സൗഹാര്‍ദത്തിന്റെയും ഓര്‍മപുതുക്കി ആയിരങ്ങള്‍ അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോല്‍സവത്തില്‍ പങ്കാളികളായി. നൃത്തച്ചുവടുകളുമായി ബാന്റുവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നീങ്ങിയ പൊയ്ക്കുതിര സംഘങ്ങള്‍ ശ്രദ്ധേയമായി. മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോല്‍സവത്തോടെ മലബാറിലെ ക്ഷേത്രോല്‍സവങ്ങള്‍ക്ക് പരിസമാപ്തിയാവും.

sameeksha-malabarinews

ഇടവത്തിലെ ആദ്യ തിങ്കളാഴ്ച നടന്ന കാപ്പൊലിക്കല്‍ ചടങ്ങോടെ തുടങ്ങിയ കളിയാട്ടം അടുത്ത ബുധനാഴ്ച നടക്കുന്ന കാപ്പൊലിക്കല്‍ ചടങ്ങോടെ സമാപിക്കും. ചടങ്ങ് തുടങ്ങിയത് പാങ്ങാട്ട് പണിക്കരുടെ കോഴിയെ കുരുതി കൊടുത്താണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം രാവിലെ ചെറിയ തോതില്‍ ബഹളത്തിന് ഇടയാക്കിയെങ്കിലും കോഴിവെട്ട് പതിവുപോലെ തന്നെ നടന്നു.

കാര്‍ഷിക സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചയായി കളിയാട്ടചന്ത. ആദ്യംകാവ് തീണ്ടിയത് സാംബവ മൂപ്പന്‍ പൂക്കോടന്‍ ചന്ദ്രന്റെ പൊയ്ക്കുതിരകളാണ്.മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളിയിലും വണങ്ങിയും കാണിക്കയര്‍പ്പിച്ചുമാണ് പൊയ്ക്കുതിര സംഘങ്ങള്‍ കാവിലെത്തിയത്.

മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോല്‍സവത്തില്‍ കോഴിക്കുരുതുക്കെതിരെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നടപ്പാക്കാനായില്ല. പോലീസ് കോഴിവെട്ട് തടഞ്ഞെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങിയതോടെ കോഴിവവെട്ട് പതിവുപോലെ നടന്നു.

മൂന്നിയൂര്‍ കോഴിക്കളിയാട്ടത്തിന്റെ ദൃശ്യങ്ങള്‍

കളിയാട്ടക്കാവില്‍ കോഴിബലി നിരോധിച്ചു

 

മൂന്നിയൂര്‍ കോഴിക്കളിയാട്ടം ഇന്ന്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!