Section

malabari-logo-mobile

കല്‍ക്കരിപ്പാടം കേസ്: മന്‍മോഹന്‍ സിംഗിന് എതിരെ അയച്ച സമന്‍സിന് സ്‌റ്റേ

HIGHLIGHTS : ന്യൂ ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത സി ബി ഐ

ManmohanSinghന്യൂ ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത സി ബി ഐ കോടതി അയച്ച സമന്‍സിന് സ്‌റ്റേ. സുപ്രീംകോടതിയാണ് സ്‌റ്റേ ചെയ്തത്.

ഏപ്രില്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ കോടതി മന്‍മോഹന്‍ അടക്കം അഞ്ചുപേര്‍ക്ക് സമന്‍സ് അയച്ചത്. മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സമന്‍സ് മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്.

sameeksha-malabarinews

മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണം. ഭരണപരമായ നടപടിക്രമം ഒരിക്കലും നിയമലംഘനമാകില്ലെന്നും സിബിഐ കോടതി വിധിയില്‍ നിരവധി പിഴവുകള്‍ ഉണ്ടെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഒഡീഷയിലെ കല്‍ക്കരിപ്പാടം 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങളാണ് മന്‍മോഹന്‍ നേരിടുന്നത്. വ്യവസായി കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് എന്നിവരടക്കം അഞ്ചുപേര്‍ക്ക് അയച്ച സമന്‍സും സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!